പോളയിൽക്കുടുങ്ങി ഉപജീവനം
മത്സ്യത്തൊഴിലാളികളും പുരവഞ്ചി ജീവനക്കാരും പ്രതിസന്ധിയിൽ
പാതിരാമണൽ ദ്വീപിനുസമീപം പോള തിങ്ങിനിറഞ്ഞനിലയിൽ
മുഹമ്മ വേമ്പനാട്ടുകായലിൽ പോള തി ങ്ങിനിറഞ്ഞതോടെ മത്സ്യത്തൊഴിലാളിക ളും പുരവഞ്ചി ജീവനക്കാരും ദുരിതത്തിൽ. പുന്നമട മുതൽ തണ്ണീർമുക്കം ബണ്ടുവരെ യുള്ള ഭാഗങ്ങളിലാണ് പോള തിങ്ങിനിറ യുന്നത്. ഇതോടെ മത്സ്യത്തൊഴിലാളികൾ ക്കും കക്കവാരുന്ന തൊഴിലാളികൾക്കും പണിക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാ ണ്. പുന്നമട മുതൽ തണ്ണീർമുക്കം ബണ്ടു വരെ അഞ്ഞൂറിലേറെ ചീനവലക്കാരുണ്ട്.
പോള തിങ്ങിയതിനാൽ ഇവർക്ക് രാത്രി കാലങ്ങളിൽ വല താഴ്ത്താനും മീൻപിടിക്കാ നും കഴിയുന്നില്ല. യാത്രാബോട്ടുകളും പു രവഞ്ചികളും പോളയിൽകുടുങ്ങി എൻ ജിൻ തകരാർ സംഭവിക്കുന്നതു പതിവാ ണ്. കുമരകം ജെട്ടിയിലേക്ക് ബോട്ടെടുപ്പി ക്കാനും ബുദ്ധിമുട്ടാണ്.
സീസൺ അടുത്തിരിക്കേ പോളയുടെ വരവ് പുരവഞ്ചിമേഖലയെ പ്രതിസന്ധി യിലാക്കുന്നു. കായിപ്പുറം ജെട്ടിയിൽനിന്നു പാതിരാമണൽ ദ്വീപിലേക്കുപോകാൻ ശിക്കാരവള്ളങ്ങളും സ്പീഡ് ബോട്ടുകളും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്. പുരവ ഞ്ചികൾ രാത്രിയിൽ കായലിൽ നങ്കൂരമി ടുമ്പോൾ കൊതുകുശല്യവും രൂക്ഷമാണ്. മുൻകാലങ്ങളിൽ ഓരുവെള്ളം കയറി പോള നശിക്കുമായിരുന്നു. എന്നാൽ, നി ലവിൽ ഓരുവെള്ളം കയറാത്തതിനാൽ പോള കെട്ടിക്കിടക്കുകയാണ്. ദിവസംതോ റും പോള പെരുകിവരുകയാണ്.
നേരത്തേ പോളപ്പായൽ മാത്രമായിരു ന്നു കായലിലേക്കെത്തിയിരുന്നതെങ്കിൽ നിലവിൽ ജലസസ്യങ്ങളും ഇഴജന്തുക്ക ളും കൂട്ടമായെത്തി തൊഴിലാളികൾക്കു ഭീഷണിയാകുന്നുണ്ട്. പാതിരാമണലിനു സമീപം നീർനായ കടിച്ച് കക്കവാരൽ തൊഴിലാളികൾക്കു പരിക്കേറ്റിരുന്നു. കാ
യലിൽത്തള്ളുന്ന അറവുമാലിന്യവും മറ്റവ ശിഷ്ടങ്ങളും പോളയോടൊപ്പം ഒഴുകി തീ രങ്ങളിലടിയുന്നത് കായൽത്തീരത്ത് താ മസിക്കുന്നവരെ വലയ്ക്കുന്നുണ്ട്.
പോള് അതുണ്ടാകുന്നിടത്തുതന്നെ നശിപ്പിക്കാനുള്ള സംവിധാനം വേണ മെന്നാണ് മത്സ്യത്തൊഴിലാളികളും പു രവഞ്ചി ജീവനക്കാരും ആവശ്യപ്പെടുന്ന ത്. നേരത്തേ ഇതിനുള്ള സംവിധാനമു ണ്ടാകുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കി ലും ഇതുവരെ നിറവേറ്റിയിട്ടില്ല. പോള നശിപ്പിക്കാനായെത്തിച്ച യന്ത്രങ്ങളും ഉപ യോഗിക്കാതെ നശിക്കുകയാണ്.
പോളകൾ മൂല്യവർധിത ഉത്പന്നങ്ങ ളാക്കി മാറ്റുമെന്ന് പ്രഖ്യാപനമുണ്ടായിരു ന്നെങ്കിലും അതും നടപ്പായില്ല. പ്രശ്നത്തി ന് എത്രയുംവേഗം പരിഹാരം കാണണ മെന്നാണ് ഉയരുന്ന ആവശ്യം.

