മുഹമ്മ പഞ്ചായത്ത്: ഭരണം നിലനിർത്തി എൽഡിഎഫ്

മുഹമ്മ പഞ്ചായത്തിന്റെ തുടർഭരണം എൽഡിഎഫ് ഇത്തവണയും നിലനിർത്തി. ആകെ യുള്ള 18 സീറ്റിൽ 12 എണ്ണം നേടിയാണ് എൽഡിഎഫ് മി ന്നുംജയം കൊയ്തത്. യുഡി എഫ് കഴിഞ്ഞ തവണത്തെ 2 സീറ്റിൽ നിന്ന് 5 ആയി ഉയർ ത്തി മികച്ച പ്രകടനമാണ് കാ ഴ്ചവച്ചത്. എൻഡിഎ 13 സീ റ്റിൽ മത്സരിച്ചു മുന്നേറ്റമൊന്നും നടത്തിയില്ല.
10-ാം വാർഡിലെ സിറ്റിങ് സീറ്റിൽ പാർലമെന്ററി പാർട്ടി നേതാവ് എസ്.ടി.റെജിയുടെ പരാജയം യുഡിഎഫ് ക്യാംപി നെ ഞെട്ടിച്ചു. റെജിക്കെതിരെ വിമതനായി മത്സരിച്ച കോൺഗ്രസ് മണ്ഡലം ട്രഷറർ കെ.പി. തിലകൻ 109 വോട്ടുനേടി. ഇവി ടെ എൽഡിഎഫിലെ ടി.കെ. മോഹൻദാസ് 134 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് നി ശ്ചയിച്ചിരുന്ന മുഹമ്മ നോർ ത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കെ.ഡി.അനിൽകു മാർ സിപിഎമ്മിന്റെ സ്ഥിരം സിറ്റിങ് സീറ്റായ 2-ാം വാർ ഡിൽ 69 വോട്ടിന് പരാജയപ്പെ ട്ടത് എൽഡിഎഫിന് ക്ഷീണമായി.
കോൺഗ്രസിലെ വി.എം.സു ഗാന്ധിയാണ് കെ.ഡി.അനിൽ കുമാറിനെ തോൽപിച്ചത്. 13- -ാം വാർഡിൽ ഇത്തവണയും വികസന മുന്നണിയുടെ സ്വത ന്ത്ര സ്ഥാനാർഥിയായ ഷീലാ ഷാജി വിജയിച്ചു. സിപിഐയിലെ സൺഷ വിജയ ലാലിനെ യാണ് ഇവർ പരാജയപ്പെടു ത്തിയത്. കഴിഞ്ഞ തവണ വി എസ് അച്യുതാനന്ദന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗമായി രുന്ന ലതീഷ് ബി.ചന്ദ്രൻ സ്വത ന്ത്രനായി മത്സരിച്ചു ജയിച്ച വാർഡാണ് ഇത്.
വാർഡ് വിഭജനത്തെ തുടർ ന്ന് വാർഡുകളുടെ ആകെ എണ്ണം 16 ൽ നിന്ന് 18 ആയി വർധിച്ചിരുന്നു. നിലവിലെ കക്ഷി നില സിപിഎം – 10, സി പിഐ – 2, കോൺഗ്രസ് – 5, സ്വത്രന്തൻ – 1.

Top