വീണ്ടും ലാഭം നെയ്ത് ആലപ്പുഴ സ്പിന്നിങ് മിൽ

വീണ്ടും ലാഭം നെയ്ത് ആലപ്പുഴ സ്പിന്നിങ് മിൽ കയറ്റുമതി 20 കോടിയിലധികം

കേരളത്തിൽ ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ

അടഞ്ഞുകിടന്ന കാലം കഴിഞ്ഞു. വീണ്ടും പ്രവർത്തനലാഭത്തിന്റെ നെറുകയിൽ കരീലക്കുളങ്ങരയി ലെ ആലപ്പുഴ സഹകരണ സ്പി ന്നിങ് മിൽ. ഈ വർഷം ആകെ 21.64 ലക്ഷം രൂപയാണ് പ്രവർത്ത നലാഭം. 2021ൽ ആധുനികവൽക്ക രണം പൂർത്തിയാക്കി സ്പിന്റിൽ സ്ഥാപിതശേഷി 12,096 ൽനിന്ന്
സർക്കാരിന്റെ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്ക് പോളിസ്റ്റർ, കോട്ടൺ നൂൽ ഉൽപ്പാദിപ്പിക്കുന്നു
25,200 ആക്കി ഉയർത്തിയിരുന്നു. ഉൽപാദനശേഷികൂടിയ ആധുനി കയന്ത്രങ്ങളും സ്ഥാപിച്ചു.
കേരളത്തിലെ സ്പിന്നിങ് മില്ലു കളിൽ ആദ്യമായി ഐഎസ്ഒ സർ ട്ടിഫിക്കേഷൻ നേടിയതും ആല പ്പുഴ തന്നെ. ഇതോടെ വിദേശക റ്റുമതിയും ആരംഭിച്ചു. 20 കോടിയി ലധികം രൂപയുടെ കയറ്റുമതിയു ണ്ടായി. സർക്കാരിന്റെ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്ക് കഴിഞ്ഞ മൂന്ന് വർഷമായി പോളി ർകോട്ടൺ നൂൽ ഉൽപ്പാദിപ്പി ക്കുന്നു. ഇപ്പോൾ സർക്കാർ രൂപി കരിച്ച കോട്ടൺ ബോർഡ് വഴി അസംസ്കൃത വസ്തുക്കളായ പോളിസ്റ്ററും കോട്ടണും നിർലോ ഭം ലഭിക്കുന്നതും മില്ലിന്റെ പ്രവർ ത്തനത്തിന് ഊർജമായി.
2013ന് മുമ്പ് 84 ദിവസത്തോളം മിൽ പ്രതിസന്ധിയിലായി അട ഞ്ഞുകിടന്ന കാലമൊക്കെ കഴി ഞ്ഞുപോയി. മാനേജ്മെന്റിന്റെ യും ട്രേഡ് യൂണിയനുകളുടെയും കൂട്ടായ പ്രവർത്തനത്തിൽ മിൽ അനുദിനം മുന്നേറി. മില്ലിന്റെ ചരി ത്രത്തിൽ ആദ്യമായി ഏറ്റവും കൂടു തൽ ലാഭം ലഭിക്കുന്ന സാമ്പ ത്തിക വർഷമായി 2025-26 മാറു മെന്നാണ് പ്രതീക്ഷിക്കുന്നത്. സാ ധാരണ നൂൽ ഉൽപ്പാദനത്തിന് പു റമെ മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടി ഉൽപാദിപ്പിക്കുന്നതിന് തയ്യാ റെടുപ്പിലാണ് മിൽ ഇപ്പോൾ. ഇതോടെ കൂടുതൽ തൊഴിലവസ രങ്ങൾ സൃഷ്ടിക്കാനാകും. എ മഹേന്ദ്രനാണ് ആലപ്പുഴ സ്പിന്നി ങ് മിൽ ചെയർമാൻ.
ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ

Top