വേമ്പനാട്ടു കായലിൽഹൗസ് ബോട്ട് കത്തിനശിച്ചു
സംഭവം പുന്നമട സ്റ്റാർട്ടിങ് പോയിന്റിനു സമീപം
ആലപ്പുഴ പുന്നമട സ്റ്റാർട്ടിങ് പോയിന്റിനു സമീപം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപക ടം. ആർക്കും പരുക്കില്ല. വിനോദ സഞ്ചാരികളായ ഉത്തരേന്ത്യൻ ദമ്പതികളുമായി സ്റ്റാർട്ടിങ് പോയിന്റിൽ നിന്നു ബോട്ട് യാത്ര തുടങ്ങിയ ഉടൻ തീ പടരുകയായിരുന്നു. കര യിൽ നിന്നവരാണ് ബോട്ടിനു ള്ളിൽനിന്നു പുക ഉയരുന്നത് ആദ്യം കണ്ടത്. ഇവർ ബോട്ടിലു ള്ളവരെ അറിയിച്ചതോടെ ബോ ട്ട് കരയിലേക്ക് അടുപ്പിച്ച് യാത്ര ക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
വിനോദസഞ്ചാരികളെക്കൂടാ തെമൂന്നു ജീവനക്കാരും ബോട്ടി
ലുണ്ടായിരുന്നു. സ്ഥലത്തെ ത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും മറ്റു ബോട്ടുകളിലെ ജീവനക്കാരും ചേർന്നു തീ നി ന്ത്രണ വിധേയമാക്കി. രക്ഷാപ വർത്തനത്തിനിടെ പമ്പിനു തം രാർ സംഭവിച്ച അഗ്നിരക്ഷാസേ നയുടെ ബോട്ടിനും തീപിടിച്ചെ ങ്കിലും ഉടൻ അണച്ചു.
പിന്നീട് കരമാർഗം എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് ഹൗസ് ബോട്ടിന്റെ തീ പൂർണ മായി അണച്ചത്. രണ്ടു ബെഡ്റൂം ഉള്ള ബോട്ട് പൂർണ മായും കത്തിനശിക്കുകയും പി ന്നീട് ഭാഗികമായി വെള്ളത്തിൽ മുങ്ങുകയും ചെയ്തു. പാചക വാതക സിലിണ്ടർ ചോർന്നതാണു അപകടത്തിനു കാരണമാ യതെന്നാണു പ്രാഥമിക നിഗമ നം.

ഷോർട്ട് സർക്കീറ്റിന്റെ സാ ധ്യതകളും പരിശോധിക്കുന്നു ണ്ട്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാ യതായി ബോട്ട് ഉടമ തത്തംപള്ളി സ്വദേശി ജോസഫ് വർഗീസ് പറഞ്ഞു.
വേമ്പനാട്ട് കായലിൽ ആലപ്പുഴ പുന്നമട സ്റ്റാർട്ടിങ് പോയിന്റിനു സമീപം ഹൗസ് ബോട്ടിനു തീപിടിച്ചപ്പോൾ അണയ്ക്കുന്ന അഗ്നിരക്ഷാസേന. അപകടത്തിൽ ആർക്കും പരുക്കില്ല.

