വേമ്പനാട്ട് കായലിൽ പ്ലാസ്റ്റിക്മാലിന്യങ്ങൾ നീക്കിതുടങ്ങി
മുഹമ്മ വേമ്പനാട്ട് കായലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി. മൽസ്യ, കക്കാ തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും പങ്കാളിക ളായി. 31 വരെ മാലിന്യങ്ങൾ ശേഖ രിക്കും. ശേഖരിക്കുന്ന മാലിന്യ ങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറും. ഹൗസ് ബോട്ടുകളിലെ മാലിന്യങ്ങളും ഉൾനാടൻ ജലാശയങ്ങളിലൂടെ കായലിൽ എത്തുന്ന മാലിന്യങ്ങളും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടി ക്കുന്നുണ്ട്.
നാല് ഇഞ്ചോളം താഴ്ചയിൽ കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റി ക് മാലിന്യമുണ്ടെന്നാണ് പഠനം. കക്കാ സമ്പത്തിന്റെ വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കു
ന്നുണ്ട്. കരിമീൻ, കൊഞ്ച്, കാളാ ഞ്ചി എന്നിവയുടെ പ്രജനനത്തി നും പ്ലാസ്റ്റിക് മാലിന്യം തിരിച്ചടി യാണ്.ഹരിത കർമസേനയുടെ പ്രവർത്തനം സജീവമായതിനാൽ നാട്ടിൻപുറങ്ങളിൽ നിന്ന് പ്ലാസ്റ്റി ക് മാലിന്യങ്ങൾ കായലിൽ ഒഴുകി യെത്തുന്ന രീതിയ്ക്ക് കുറവ് വന്നിട്ടു ണ്ട്. ഓരോ വർഷവും തദേശ സ്ഥാപനങ്ങളുടെ സഹകരണ
ത്തോടെ കായലിൽ നിന്ന് മാലി ന്യങ്ങൾ ശേഖരിച്ചു മാറ്റുന്നുണ്ട്. മുഹമ്മ പള്ളിക്കുന്ന് മേഖല യിൽ നടന്ന പ്ലാസ്റ്റിക് മുക്ത വേമ്പനാട് കായൽ കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് എം അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി കെ മോഹൻദാസ് അധ്യക്ഷനായി.

