ശനിയാഴ്ച വിരമിച്ച ബിന്ദുവിന് വൈകീട്ട് പ്രമോഷൻ; ഞായറാഴ്ച വീണ്ടും വിരമിച്ചു

സർവീസിലെ അവസാന പ്രവൃത്തിദിവസമായ മേയ് 30-ന് കണ്ണൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേ ജിന്റെ പടിയിറങ്ങുമ്പോൾ അക്കൗണ്ട്സ് ഓഫീസറായ ചേർത്തല സ്വദേശിനി ബിന്ദു ആർ. പണിക്കർ അരമണിക്കൂറിനകം വരാനിരിക്കുന്ന പ്രമോഷനെപ്പറ്റി അറിഞ്ഞിരുന്നതേയില്ല.

അഞ്ചുമണിക്ക് കോളേജിൽ നിന്നിറങ്ങി താമസസ്ഥലത്തേക്കു പോകുന്നതിനിടെ
അഞ്ചരയോടെ വാട്സാപ്പിൽ ഒരു മെസേജ് വന്നു. പിറ്റേന്ന് തൃശ്ശൂർ എൻജിനിയറിങ് കോളേജിൽ അഡ്മി നിസ്ട്രേറ്റീവ് അസിസ്റ്റന്റായി ചുമതലയേൽക്കണം.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഉയർന്ന പദവിയാണത്. ഇ-ഓഫീസ് സം വിധാനത്തിലാണ് ഇത്തരം ഉത്തരവുകൾ വരാറുള്ളത്. പെട്ടെന്നായതിനാലാണ് വാട്സാപ്പിൽ വന്നത്. സഹപ്ര വർത്തകരുടെ ഊഷ്മളമായ യാത്രയയപ്പ് ഏറ്റുവാങ്ങി സ്വന്തം നാടായ ചേർത്തലയിലേക്കു പോകാനിരിക്കേയാണ് ഉത്തരവെത്തിയത്. അപ്പോഴൊരു സംശയം. മേയ് 31 ഞായറാഴ്ചയാണല്ലോ. പിന്നെങ്ങനെ ചുമതലയേൽക്കും?

ബിന്ദു ഉടൻ തിരുവനന്തപുരത്തെ ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റുമായി ബന്ധ പ്പെട്ടു.

പിന്നെ, തൃശ്ശൂർ എൻ ജിനിയറിങ് കോളേജ് സൂപ്ര ണ്ടിനെ വിളിച്ചു. അപ്പോഴേക്കും ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശം സൂപ്രണ്ടി നു കിട്ടിയിരുന്നു. വിവരം ഭർത്താവിനെയും വിളിച്ചറിയിച്ചു.

രാത്രിയിലെ മാവേലി എക്സ്പ്രസിൽ ചേർത്തലയിലേക്കു ടിക്കറ്റെടുത്തിരുന്നു. അതേ ട്രെയിനിൽ കയറി തൃശ്ശൂരിലിറങ്ങി. ബന്ധു രാത്രി സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ടുപോയി. സൂപ്രണ്ടിന്റെ നിർ ദേശപ്രകാരം ഞായറാഴ്ച രാവിലെ ഒരു ക്ലാർക്ക് എത്തി തൃശ്ശൂർ എൻജിനിയ റിങ് കോളേജ് ഓഫീസ് തുറന്നു. രാവിലെ 10 മണിക്ക് ബിന്ദു അഡ്മിനിസ്ട്രേറ്റീ വ് അസിസ്റ്റന്റായി അവിടെ ചുമതലയേറ്റു. വൈകീട്ട് അഞ്ചുമണിക്ക് സർവീസ് അവസാനിച്ചു. അവിടെ നിന്നു പടിയിറങ്ങി. 24 മണിക്കൂറിനിടെ രണ്ടു വിരമിക്കൽ. പ്രമോഷൻ ബിന്ദു പ്രതീക്ഷിച്ചതാണ്. എന്നാൽ, മേയ് പകുതിയായപ്പോഴേക്കും പ്രതീക്ഷയറ്റു. ഉത്തരവു വൈകിയെങ്കിലും പ്ര മോഷനോടെ വിരമിക്കാ നായല്ലോയെന്ന സന്തോഷത്തിലാണ് ബിന്ദു.

ചേർത്തല പട്ടണക്കാട് “തീർഥ’ത്തിൽ ലളിതാംബി കാദേവിയുടെയും പരേത നായ രാമചന്ദ്രപ്പണിക്കരു ടെയും മകളാണ് ബിന്ദു. ഭർ ത്താവ്: റിട്ട. മിലിറ്ററി ഉദ്യോ ഗസ്ഥൻ അനിൽകുമാർ. മക്കൾ: വൈശാഖ്, ഡോ. വൈഷ്ണ ശ്യാം.

Top