ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ പുറത്തെടുത്തു

മൂക്കിലൂടെയോ ശ്വാസനാളത്തിലൂടെയോ ബ്രോങ്കോസ്കോപ്പ് ഉള്ളിൽ കടത്തി അന്യവസ്തുക്കൾ പുറത്തെടുക്കുന്ന പ്രക്രിയയാണിത്
വണ്ടാനം വയോധികന്റെ ശ്വാസനാള ത്തിൽ കുടുങ്ങിയ താക്കോൽ ബ്രോങ്കോസ്കോപ്പി വഴി പുറ ത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ. ഹരിപ്പാട് ലക്ഷ്മി ഭവനത്തിൽ ചെല്ലപ്പൻപിള്ള (77) യുടെ ശ്വാസനാളത്തിൽ കുടു ങ്ങിയ താക്കോലാണ് രണ്ട് മണി ക്കൂർ നീണ്ട ബ്രോങ്കോസ്കോപ്പി വഴി പുറത്തെടുത്തത്.
ചൊവ്വാഴ്ച വീട്ടിൽ ബോധമറ്റു വീണ ചെല്ലപ്പൻപിള്ളയെ വീട്ടു കാർ മെഡിക്കൽ കോളേജ് ആശു പത്രിയിൽ എത്തിക്കുകയായിരു ന്നു. കഠിനമായ ശ്വാസതടസവും ചുമയും അനുഭവപ്പെട്ട ഇദ്ദേഹ ത്തെ എക്സ്റേ പരിശോധനയി ലാണ് ശ്വാസനാളത്തിൽ കുടു ങ്ങിയ താക്കോൽ കണ്ടെത്തിയത്. തുടർന്ന് ചെല്ലപ്പൻ പിള്ളയെ ബു ധനാഴ്ച ബ്രോങ്കോസ്കോപ്പിക്ക് വി ധേയനാക്കി. മൂക്കിലൂടെയോ ശ്വാ സനാളത്തിലൂടെയോ ബ്രോ ങ്കോസ്കോപ്പ് ഉള്ളിൽ കടത്തി അന്യവസ്തുക്കൾ പുറത്തെടുക്കു ന്ന പ്രക്രിയയാണിത്. എന്നാൽ താക്കോൽ ഉള്ളിൽ പോയതെങ്ങ നെയെന്ന് അറിയില്ലെന്ന് ചെല്ല പ്പൻ പിള്ള പറഞ്ഞു. താക്കോൽ ഉള്ളിൽ പോയിട്ട് മാസങ്ങളായെ ന്ന് ഡോക്ടർമാർ പറഞ്ഞു. കാർഡിയോ വാസ്കുലർ വിഭാ ഗം മേധാവി ഡോ. ഷെഫീക്ക്, സർ ജൻ ഡോ. ആനന്ദക്കുട്ടൻ, അനസ “തേഷ്യ വിഭാഗം പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എ ഹരികുമാർ, പ്രൊഫസർ ഡോ. വിമൽപ്രദീപ്, ജൂനിയർ റസിഡന്റ് ഡോ. ജോജി ജോർജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് താക്കോൽ പുറത്തെടുത്തത്. ആരോഗ്യനില തൃപ്തികരമായതിനാൽ ഇദ്ദേഹ ത്തെ വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു.

Top