സ്മാർട് കൃഷിഭവന് കല്ലിട്ടു
മുഹമ്മ പഞ്ചായത്തിലെ സ്മാർട്ട് കൃഷി ഭവന് മന്ത്രി പി പ്രസാദ് കല്ലിട്ടു. 1.42 കോടി രൂപ ചെലവിൽ ഫ്രണ്ട് ഓഫീസ്, ഉദ്യോഗസ്ഥരു ടെ മുറികൾ, ഗ്രീൻ ഹൗസ്, പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ബയോഫാ ർമസി ഉൾപ്പെടെയുള്ള സൗകര്യ ങ്ങളോടെയാണ് കൃഷിഭവൻ നി ർമിക്കുന്നത്. കെഎൽഡിസി ക്കാണ് ചുമതല. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മായ ഗോപാലകൃഷ ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

മുതിർന്ന കർഷക ടി പി ഗിരിജ മ്മയെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യ ക്ഷൻ എസ് രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി എൻ നസീമ, ബ്ലോക്ക് പഞ്ചായ ത്ത് സ്ഥിരംസമിതി അധ്യക്ഷ എം എസ് ലത, പഞ്ചായത്ത് സ്ഥിരംസ മിതി അധ്യക്ഷരായ എൻ ആർ മോ ഹിത്ത്, മിനി ബിജു, ബാബു വട ക്കേച്ചിറ, കൃഷി അസി. ഡയറക്ടർ
കെ എസ് ഷൈജ, പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരൻ, കൃഷി ഓഫീസർ പി എം കൃഷ്ണ എന്നിവർ സംസാരിച്ചു.

