സൗഹൃദവേദി വായനശാല

മുഹമ്മ : കാൽനൂറ്റാണ്ടുമുൻപ് നാട്ടുകാരിൽ വായനശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കായിപ്പുറത്ത് സൗഹൃദവേദി വായനശാല തുടങ്ങിയത്. കുട്ടികളുടെ പഠനത്തിനാവശ്യമായ
സൗകര്യമൊരുക്കുന്നതോടൊപ്പം വികസനപ്രവർത്തനങ്ങളും വായനശാലയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ലഹരി ഉപയോഗത്തിൽനിന്ന് യുവതലമുറയെ മോചിപ്പിക്കാനായി പ്രത്യേക പദ്ധതിയും നടപ്പാക്കുന്നു.
സൗഹൃദവേദിയുടെ മേൽനോട്ടത്തിലുള്ള ഏഴ് സ്വാശ്രയസംഘങ്ങളുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ, വികസനപ്രവർത്തനങ്ങളുൾപ്പെടെ നടത്തുന്നത്. ഓരോ സംഘത്തിനും പ്രത്യേകം ഭാരവാഹികളുണ്ട്. കുട്ടികൾക്കായുള്ള ചങ്ങാതിക്കൂട്ടം കൂട്ടായ്മയിൽ 150-ലേറെ അംഗങ്ങളുണ്ട്.

“സൗഹൃദവേദി വായനശാല ” കേരളീയർ അത്ഭുതത്തോടെ !!ഇനിയെന്തെന്ന്? ഉറ്റുനോക്കും വിധം വികസന പ്രവർത്തനങ്ങൾ. വികസനമെന്നത് മൈക്കിലൊ, നോട്ടീസിലൊ പബ്ലിസിറ്റിക്കായി മാത്രം വാഗ്ദാനം ചെയ്യപ്പെടുന്നതല്ല. പുതുതലമുറയെ മുറുകെ ചേർത്തുപിടിച്ച് പുതുപുത്തൻ ചതിക്കുഴികൾക്ക് വിട്ടുകൊടുക്കാതെ സുരക്ഷിതമായി കരയ്ക്കെത്തിക്കുന്ന തന്ത്രം. കുട്ടികൾക്ക് വേണ്ടുന്ന വിദ്യകളും വിദ്യാഭ്യാസങ്ങളും പൂർണ്ണമായ രൂപത്തിലും പൂർണ്ണമായ അർത്ഥത്തിലും അടിത്തറയിട്ടു നൽകി കൊണ്ട് ജീവിതവിജയമെന്ന കാഴ്ചപ്പാടിലേയ്ക്ക് വളർത്തിയെടുക്കുവാൻ വായനശാലയ്ക്ക് സാധിക്കുന്നു. വായനശാലയുടെ വികസന പ്രവർത്തനങ്ങൾ എന്തെന്ന് ഞാൻ എൻ്റെ വാക്കുകളിൽ പറഞ്ഞ് ചെറുതാക്കുന്നില്ല. നേരിട്ടറിയണം മനസിലാക്കണം ഈ വായനശാല ലോകം മുഴുവൻ അറിയേണ്ടതായുണ്ട്. ഏതൊരു താജ്മഹലിനു പിന്നിലും ഒരു ഷാജഹാൻ ചക്രവർത്തിയുണ്ടാകും എന്ന പോലെ കായിപ്പുറം സൗഹൃദ വേദി എന്ന മഹാത്ഭുതത്തിന് പിന്നിലും നിസ്വാർദ്ധനായ ത്യാഗിയായ ഒരു കുഞ്ഞു മനുഷ്യൻ ആ നാടിൻ്റെ ഹൃദയസ്ഥംഭനമായ കുഞ്ഞുമോൻ സർ. ഒരു വിഭാഗം ജനത പൂർണ്ണമായും വിശ്വാസമർപ്പിച്ച് ഇദ്ദേഹത്തിൻ്റെ പിന്നിൽ അണിനിരക്കണമെങ്കിൽ എന്തോ ദ്വൈവീകമായ ശക്തി അദ്ദേഹത്തിൽ കാണണം ദൈവീകമായ ആ ശക്തിയെ മനുഷ്യത്വം എന്ന് മാത്രം വിശേഷിപ്പിച്ചാൽ മതിയാകും. ഒരുപാട് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, സൈക്കിളുകളും നൽകി സമസ്ത മേഖലകളിലെയും പ്രതിഭകളെ ആദരിക്കുകയും ചെയ്തിരുന്നു.

വായനശാലയുടെ നേതൃത്വത്തിൽ ജനകീയ ലാബ്; സംസ്ഥാനത്ത് ആദ്യം…

Top