ആക്രി വിറ്റ് പണം സമാഹരിച്ചു; A+ നേടിയവർക്ക് കുടുംബശ്രീ ചേച്ചിമാരുടെ വക വിമാനയാത്ര

എ പ്ലസ് നേടുന്നവർക്കെല്ലാം വിമാനയാത്ര,’ ആലപ്പുഴ മുഹമ്മ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പത്ത്, പ്ലസ് ടു വിദ്യാർഥികൾക്ക് സ്ഥലത്തെ കുടുംബശ്രീ ചേച്ചിമാർ നൽകിയ ഓഫറാണിത്. ഓഫർ വെറുതെയായില്ല, പത്തുപേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ജൂൺ 29ന് കുട്ടികളെയും കൊണ്ട് ചേച്ചിമാർ ബെംഗളൂരുവിലേക്ക് വിമാനത്തിൽ പോവുകയും ചെയ്തു. പഞ്ചായത്തിലെ വീടുകളിൽനിന്നും പത്രങ്ങളും മറ്റും ശേഖരിച്ച് വിറ്റാണ് കുടുംബശ്രീ അംഗങ്ങൾ ഇതിനുള്ള പണം സമാഹരിച്ചത്.

Top