
ആര്യക്കരയിൽ അപകടക്കെണിയായി റോഡിരികിലെ തടികൾ
മുഹമ്മ: ആലപ്പുഴ – തണ്ണീർമു ക്കം റോഡിൽ ആര്യക്കരയി ലെ തണ്ണീർമുക്കം തെക്ക് വില്ലേജ് ഓഫീസിനു മുന്നിലെ തടികൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ഇവിടെ അപകടാവസ്ഥയിൽ നിന്ന മരം വെട്ടിമാറ്റണമെന്ന ആവശ്യം ഉയർന്നപ്പോൾ റവന്യൂ വകുപ്പാണ് മരം മുറിപ്പിച്ചത്. എന്നാൽ മുറിച്ച മരത്തിന്റെ തടികൾ ടെ റോഡിരികിൽ കൂ ട്ടിയിട്ടിരിക്കുകയാണ്. റോഡി ൽ ഈ ഭാഗത്ത് താഴ്ചയുള്ളതു ക്കൊണ്ട് മഴവെള്ളം കെട്ടി നിൽക്കുകയാണ്.കാൽനടയാത്രക്കാർ ഈ ഭാഗത്ത് റോഡിലേക്ക്കയറിയാണ്സഞ്ചരിക്കുന്നത്.ഇരുചക്രവാഹനയാത്രക്കാരും അപകടത്തിൽ പെടാറുണ്ട്.