ആര്യക്കര ക്ഷേത്രത്തിൽ പട്ടും താലിയും ചാർത്ത്

Tuesday 03 March, 2026
മുഹമ്മ ആര്യക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ പട്ടും താലിയും ചാർത്തൽ മഹോത്സവം ഭക്തിസാന്ദ്രമായി. ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. തോറ്റംപാട്ട്, സ്പെഷ്യൽ പഞ്ചവാദ്യം, ഭജൻസ് എന്നിവയും നടന്നു. ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, സെക്രട്ടറി സി.എ.കുഞ്ഞുമോൻ, സ്കൂൾ മാനേജൻ ജെ.ജയലാൽ, ക്ഷേത്രയോഗം കൗൺസിൽ അംഗങ്ങളായ കെ.വി.മോഹൻദാസ്, വി.എസ്. സുരേന്ദ്രൻ, എം.ടി.ബാബു മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ മഹാഗണപതി ഹോമം, വൈകിട്ട് സംഗീത കച്ചേരി, മ്യൂസിക്കൽ ഫ്യൂഷൻ. നാളെ വൈകിട്ട് 7ന് മ്യൂസിക്കൽ ഫ്യൂഷൻ. 5ന് രാവിലെ 8.30ന് ശ്രീബലി, നാരായണീയ പാരായണം, വൈകിട്ട് കാഴ്ചശ്രീബലി, നാടകം. 6ന് രാവിലെ 8.30ന് ശ്രീബലി, നാരായണീയ പാരായണം, സംഗീത സദസ്, കാഴ്ചശ്രീബലി, പകൽപ്പൂരം, 7.30ന് ഗാനമേള, 10ന് പല്ലിവേട്ട. 7ന് രാവിലെ 8.30ന് ശ്രീബലി, ദേവീ ഭാഗവത പാരായണം, ഉച്ചയ്ക്ക് ശേഷം 3.30ന് പകൽപ്പൂരം, കാഴ്ച ശ്രീബലി, 7ന് കളഭം, 7.30ന് ഗാനമേള.

Top