ആര്യക്കര ബസ് സ്റ്റോപ്പിനരികിൽ വഴിമുടക്കിയായി മരത്തടിക്കുട്ടം

മുഹമ്മ ആര്യക്കര ബസ് സ്റ്റോപ്പിൽ ഒരു വർഷത്തിലധിക മായി കൂട്ടിയിട്ടിരിക്കുന്ന വൻമരത്തിന്റെ തടിയും ശിഖരങ്ങളും വാഹനങ്ങൾക്കും കാൽനട യാതക്കാർക്കും ദുരിതമാകുന്നു. ജംക് ഷനിൽ റോഡിന്റെ കിഴക്കുഭാഗത്തു പാതയോരത്തോണു വില്ലേജ് ഓഫിസ് അങ്കണത്തിൽ നിന്നു മുറിച്ചു മാറ്റിയ തടി സൂക്ഷിച്ചിരിക്കുന്നത്. ആലപ്പുഴ – മധുര സം സ്ഥാനപാതയിലെ തിരക്കേറിയ ജംക്ഷനുകളിൽ ഒന്നാണ് ആര്യക്കര. പാതയോരം ഭൂരിഭാഗവും കവർന്നു മുഹമ്മ പൊലീസ് സ്റ്റേഷന്റെയും വില്ലേജ് ഓഫി സിന്റെയും സമീപത്താണു തടിയും മറ്റ് അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. ആലപ്പുഴ ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന സ്റ്റോപ് കൂടിയാണിത്. വിവിധ ആവശ്യങ്ങൾക്കായി നടന്നും വാ ഹനങ്ങളിലുമായി ഇവിടങ്ങളിൽ എത്തുന്നവർ റോഡിലെ തടി മുലം അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. തൊട്ടടുത്ത എ.ബി വിലാ സം സ്കൂളിലെ കുട്ടികളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതി നാൽ തടി ലേലം ചെയ്തു വിൽക്കാനുള്ള നടപടി ക്രമങ്ങൾ അനന്തമായി വൈകുകയാണ്. തടിക്കഷണങ്ങൾ റോഡിൽനി ന്നു ലേലം ചെയ്ത് നീക്കണമെ ന്നാവശ്യപ്പെട്ട് മാസങ്ങൾക്കു മുൻപ് ഉന്നതാധികാരികൾക്കു കത്തു നൽകിയതായാണു വില്ലേ ജ് ഓഫിസർ പറയുന്നത്.

Top