
ആലപ്പുഴയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വെട്ടിലായത് യാത്രക്കാർ…
SEPTEMBER 18, 2025
ആലപ്പുഴ- മണ്ണഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് മിന്നൽ പണിമുടക്ക് നടത്തുന്നത്. കൊമ്മാടി- മട്ടാഞ്ചേരി റോഡിൽ പോപ്പി പാലത്തിന്റെ നിർമ്മാണത്തെ തുടർന്ന് ഗതാഗതം ബുദ്ധിമുട്ടിലായതോടെയാണ് സർവീസ് നിർത്തിവച്ചത്.
രാവിലെ സർവീസ് നടത്തിയ ബസിലെ ജീവനക്കാരും ബൈക്ക് യാത്രക്കാരുമായി തർക്കമുണ്ടായിരുന്നു. തുടർന്നാണ് സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. നഗരത്തിലെ ഗതാഗത നിയന്ത്രണത്തെ തുടർന്ന് സ്വകാര്യ ബസുകളുടെ റൂട്ട് മാറ്റിയത് തുടക്കം മുതൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.