ആലപ്പുഴ ജലമെട്രോ സാധ്യതാപഠനം ഉടൻ പൂർത്തിയാകും
പദ്ധതി കൊച്ചി ജലമെട്രോയുടെ മാതൃകയിൽ
ഗതാഗത സംവിധാനത്തിനൊപ്പം വിനോദസഞ്ചാരത്തിനും പ്രാമുഖ്യം
ആലപ്പുഴ ജലമെട്രോ ആലപ്പുഴ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറിൽ പൂർത്തിയാക്കി റിപ്പോർട്ട് കൈമാറും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (കെഎംആർഎൽ) ഇതിന്റെ ചുമതല. കൊച്ചി ജലമെ ട്രോയുടെ മാതൃകയിലാണ് പദ്ധ തി. കൊല്ലത്തും ജലമെട്രോ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഗതാഗത സംവിധാനത്തിനൊപ്പം വിനോദ സഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പദ്ധതി പ്രദേശം, റൂട്ടുകൾ, ബോട്ടുകൾ, ജെട്ടികൾ, മറ്റ് അനു ബന്ധ സൗകര്യങ്ങൾ തുടങ്ങിയവ യെപ്പറ്റി വിശദ പഠനത്തിന് ശേഷ മാണ് തീരുമാനമെടുക്കുകയെന്ന് കെഎംആർഎൽ അറിയിച്ചു.
കൂടുതൽ ജലാശയങ്ങൾ ഉള്ളതും യാത്രക്കാർ ഏറിയതുമായ പ്രദേശങ്ങൾ കണക്കിലെടുത്താണ് ആലപ്പുഴയെയും കൊല്ലത്തെ യും ജലമെട്രോ പദ്ധതിക്കായി തെരഞ്ഞെടുത്തത്.
ജലഗതാഗത വകുപ്പിന്റെ സർവീസുകളെ ബാധിക്കാതെയാവും ജലമെട്രോ സർവീസ്. പൂർണമാ യും സൗരോർജ ബോട്ടുകൾ ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണവും ഉണ്ടാവില്ല. എയർ കണ്ടീഷൻ സൗകര്യമുള്ള ആധുനിക ബോട്ടുകളാവും ഉണ്ടാവുക. കൊച്ചി ജലമെട്രോ യുടെ മാതൃകയിൽ ഏകീകൃത ഓപ്പറേഷൻ കൺട്രോൾ സെന്റ റിൽ (ഒസിസി) നിന്നാവും ബോട്ട് നിയന്ത്രിക്കുക. വിനോദസഞ്ചാരി കൾ ഏറെയുള്ള ആലപ്പുഴ, മുഹമ്മ, പാതിരാമണൽ, കുമരകം റൂ ട്ടുകൾക്കാണ് പ്രാമുഖ്യം.
കൊച്ചി ജലമെട്രോ ലോകശ്രദ്ധ യാകർഷിച്ചതിനെ തുടർന്ന് ഇന്ത്യ യിലെ 17 പ്രദേശങ്ങളിൽ ജലമെ ട്രോ തുടങ്ങാൻ ഇൻലാൻഡ് വാട്ട ർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കി. കൊച്ചി ജല മെട്രോയ്ക്ക് 20 ബോട്ടാണുള്ളത്. 12 ബോട്ട് ടെർമിനലുകളുമുണ്ട്. ഡി സംബർ, ജനുവരി മാസങ്ങളിലായി രണ്ടെണ്ണം കൂടി തുറക്കും. 6,500 യാ ത്രക്കാരാണ് പ്രതിദിന ശരാശരി.

