ആലപ്പുഴ വാട്ടർ മെട്രോയ്ക്ക് വഴിയൊരുങ്ങുന്നു; സാധ്യതാപഠനത്തിന് കെഎംആർഎൽ ഉദ്യോഗസ്ഥർ എത്തും
ആലപ്പുഴ കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ ജില്ലയിലും ബോട്ട് സർവീസ് ആരംഭിക്കാനുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഉദ്യോഗസ്ഥർ ജില്ലയിലെത്തും. വാട്ടർ മെട്രോ ബോട്ട് സർവീസ് ആരംഭിക്കാനുള്ള റൂട്ടുകൾ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള പ്രാരംഭ നടപടികൾക്കായാണ് ഉദ്യോഗസ്ഥർ ജില്ലയിൽ സന്ദർശനം നടത്തുന്നത്. കൂടുതൽ ജലാശയങ്ങളുള്ളതും ജലഗതാഗതത്തിനു കൂടുതൽ ആവശ്യക്കാർ ഉള്ളതും ജില്ലയിൽ വാട്ടർ മെട്രോ ആരംഭിക്കാൻ സഹായകമാകുമെന്നാണു കണക്കുകൂട്ടൽ.
രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ സാധ്യത പഠിക്കുന്നതിനൊപ്പമാണു ആലപ്പുഴയിലും കൊല്ലത്തും സാധ്യത പഠിക്കുന്നത്. ബോട്ട് ഓടിക്കാനുള്ള റൂട്ടുകളുടെ സാധ്യത, അടിസ്ഥാന സൗകര്യങ്ങൾ, ആഴം, ട്രാഫിക് തുടങ്ങിയവ വിവിധ ഘട്ടങ്ങളിലായി പഠിക്കും. സൗരോർജ ബോട്ടുകൾ ഉപയോഗിച്ചു സർവീസ് നടത്തുന്നതിനാൽ പരിസ്ഥിതി മലിനീകരണം കുറവാണ്. എസി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ബോട്ടിലുണ്ടാകും. മുഹമ്മ പാതിരാമണൽ കുമരകം ഉൾപ്പെടെ സഞ്ചാരികൾ ഏറെയുള്ള റൂട്ടുകൾക്കാണു സാധ്യത കണക്കാക്കുന്നത്.
ജില്ലയിൽ നിലവിൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകളെ ബാധിക്കാത്ത വിധമാകും വാട്ടർ മെട്രോ ബോട്ട് സർവീസുകൾ ആസൂത്രണം ചെയ്യുക. മെച്ചപ്പെട്ട സൗകര്യങ്ങളും കൃത്യതയുള്ള സർവീസുകളും വഴി, നിലവിൽ ജലഗതാഗതം ഉപയോഗിക്കാത്തവരെയും സഞ്ചാരികളെയും
ആകർഷിക്കാനാകുമെന്നാണു കണക്കുകൂട്ടൽ ജില്ലയിൽ
ജലഗതാഗത വകുപ്പിന്റെ പുതിയ സൗരോർജ ബോട്ടുകളും ഉടൻ സർവീസിനെത്തുന്നുണ്ട്. കൂടുതൽ ബോട്ടുകൾ വരുന്നതോടെ ജലഗതാഗത മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരമാകും.
സന്ദർശനം, റൂട്ടുകൾ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള പ്രാരംഭ നടപടികൾക്കായി

