
ഇല്ലായ്മകളുടെ നടുവിൽ മുഹമ്മ ബസ് സ്റ്റാൻഡ് ► പ്രധാന പ്രശ്നം സ്ഥലപരിമിതി
മധുര സംസ്ഥാനപാതയ്ക്ക് അരികി ലെ മുഹമ്മ ബസ് സ്റ്റാൻഡ് പരാധീനതകളുടെ നടുവിൽ. പതിറ്റാണ്ടുകൾക്കു മുൻപ് നില വിൽ വന്ന ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യ വികസ നം ഇല്ലാത്തതിനാൽ വലയുക യാണ് ഇവിടെ യാത്രക്കാർ. സ്ഥലപരിമിതിയാണു വേമ്പ നാട്ടു കായൽ തീരത്തെ മുഹമ്മ ബസ് സ്റ്റാൻഡ് അഭിമുഖീകരി ക്കുന്ന പ്രധാന പ്രശ്നം. സാധാ രണയായി ഒരു ബസ് സ്റ്റാൻ ഡിന് ഉണ്ടായിരിക്കേണ്ട സൗക ര്യങ്ങൾ ഇല്ല എന്ന പരാതി അധികൃതരും ജനപ്രതിനിധിക ളും കാണാത്ത മട്ടാണ്. ചേർ ത്തലയിൽ നിന്നു മുഹമ്മ സർവീസ് നടത്തുന്ന ബസ് നിർ ത്തിയിടാനും നിലവിൽ സ്ഥല മില്ല. നിലവിലെ ബസ് കാത്തി രിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം ബസ് യാത്രക്കാർ അല്ലാത്തവർ കൈയടക്കുന്നത് പതിവായതി നാൽ പുറത്തു കാത്തു നിൽ ക്കേണ്ട അവസ്ഥയാണ്. പഞ്ചായത്തിന്റെ ശുചിമുറി കെട്ടിടമാകട്ടെ സ്ത്രീ യാത ക്കാർക്ക് ഉപയോഗിക്കാൻ പറ്റാ ത്ത സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. സന്ധ്യയാ യാൽ മുഹമ്മ വഴി സർവീസ് നടത്തുന്ന ഭൂരിഭാഗവും ബസു കളും സ്റ്റാൻഡിലേക്ക് കയറാ തെ ജംക്ഷനിലൂടെ ഓടിച്ചു പോകുന്നതായി യാത്രക്കാരുടെ പരാതി ശക്തമായിട്ടും പരി ഹാര നടപടി വൈകുകയാണ്. ബസ് സ്റ്റാൻഡിന്റെ നവീക രണ വിഷയവുമായി ബന്ധപ്പെ ട്ട് വർഷങ്ങൾക്കു മുൻപു ചർച്ച കളും തീരുമാനങ്ങളും ഉണ്ടായെ ങ്കിലും ഇതുവരെ ഒന്നും നടന്നി ല്ല. സ്റ്റാൻഡിന്റെ കിഴക്ക് ഭാഗ
ത്തെ തോട് നികത്തി സ്ഥല സൗകര്യം വർധിപ്പിക്കാൻ മുഹ മ്മ പഞ്ചായത്ത് ശ്രമം തുടങ്ങി യെങ്കിലും അതു പിന്നീട് പാതി വഴിയിൽ നിലച്ചു. പഞ്ചായത്തിന്റെ ഇടപെടലിൽ പുതിയ രൂപ രേഖയോടു കൂടി ഷോപ്പിങ് കോംപ്ലക്സും വിപുലമായ സൗ കര്യത്തോടെ ബസ് സ്റ്റാൻ ഡും നിർമിക്കുവാൻ കഴിയും. എന്നാൽ ഇതിനായുള്ള ചെല വ് വഹിക്കാൻ പരിമിതികളുണ്ട് എന്നാണ് പഞ്ചായത്ത് അധി കൃതർ പറയുന്നത്.
മതിയായ സ്ഥലം ഏറ്റെടു ത്ത് ബസ് കാത്തിരിപ്പു കേന്ദ്ര വും ഷോപ്പിങ് കോംപ്ലക്സും മധ്യ ഭാഗത്തായി നിർമിച്ച് ബസ് സ്റ്റാൻഡ് നവീകരിച്ചാൽ ടൂറിസം ഗ്രാമമായ മുഹമ്മയ്ക്ക് അത് വികസന കുതിപ്പേകും. ബസ് സ്റ്റാൻഡിനടുത്ത് ബോട്ട് ജെട്ടി സ്ഥാപിക്കുന്നതിനായി ബജറ്റിൽ പഞ്ചായത്ത് മുൻപു പണം നീക്കിവച്ചിരുന്നെങ്കിലും ഇപ്പോൾ ഒന്നുമില്ലാത്ത സ്ഥിതി യാണ്. ഭരണസമിതിയുടെ കാ ലാവധി തീരാറായിട്ടും യാതൊരു പ്രാരംഭ പ്രവർത്തനവും ഇതുവരെ നടന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്.