ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്ക് നെയ്യ് വിളക്ക് അർച്ചന എല്ലാ വ്യാഴാഴ്ചയും

സന്മാർഗ്ഗസന്ദായിനി ക്ഷേത്രം വൈകിട്ട് 5.30 ന് മേൽശാന്തി : ബ്രഹ്മശ്രീ സതീശൻ കിഴക്കേ അറയ്ക്കലിന്റെമുഖ്യ കാർമ്മികത്വത്തിൽ നെയ്യ് വിളക്ക് അർച്ചന നടത്തപ്പെടുന്നു.

കൃഷ്ണനാട്ടത്തിന്റെ മഹത്വം ദേവകീവസുദേവന്മാരുടെ അഷ്ടപുത്രനായി അഷ്ടമിതിഥിയിൽ ജനിച്ച ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളെ വില്യമംഗലത്തു സ്വാമിയാരുടെ അനുഗ്രഹത്താൽ ശ്രീകൃഷ്ണഭഗവാന്റെ ദർശന സ്പർശനാദിപുണ്യം കിട്ടിയ മഹാരാജാവും ഭക്തോത്തമനുമായ കോഴിക്കോട് സാമൂതിരി മനവവേദൻ തമ്പുരാന് ശ്രീ ഉണ്ണിക്കണ്ണൻ സമ്മാനിച്ച മയിൽപ്പീലിയുടെ സ്മരണാർത്ഥം നിർമ്മിച്ച മയിൽപ്പീലിക്കിരീടവും ആയതുപൂജിച്ച് അരങ്ങത്തുകളിക്കുന്നതിന് കൃഷ്ണഗീതി ചമച്ച് എട്ടുദിവസങ്ങളിലായി വിളക്കുവെച്ച് കേളി തുടങ്ങിയിട്ടുള്ള എട്ടു ചടങ്ങുകളോടുകൂടി ശംഖ്, മദ്ദളം തുടങ്ങി എട്ടു ഉപകരണത്തോടുകൂടി സുദർശനചക്രം തുടങ്ങി എട്ടു ആയുധങ്ങളും എട്ടാം വയസ്സിൽ തുടങ്ങിയ എട്ടുകുട്ടികളെ ഉൾപ്പെടുത്തി കളിവിളക്കിൽ രണ്ടുവശങ്ങളിലുമായി എട്ടുതിരിയിട്ട് എട്ടുനാഴി എണ്ണ ഒഴിച്ച് ദീപം തെളിച്ച് നടത്തപ്പെടുന്ന വിശിഷ്യാ തനിയ്ക്ക് ഏറ്റം പ്രിയങ്കരമായ കേളികളിൽ പ്രധാനമായ ഈ ആട്ടക്കളിയിൽ ശ്രീ ഗുരുവായൂരപ്പൻ ആടിത്തിമിർക്കുന്ന ഈ മംഗളമുഹൂർത്തത്തിലെ ആദ്യരംഗമായ അവതാരഭാഗം ദൃശ്യ-ശ്രവണ രീതിയിൽ അവതരിപ്പിക്കുമ്പോൾ അത് വഴിപാടായി വിശേഷിച്ച് സന്താനഭാഗ്യം സിദ്ധിക്കാത്ത ദമ്പതിമാർ എട്ടുദിവസത്തെ വ്രതമെടുത്ത് മനസ്സും ശരിരവും ഒരുപോലെ ശുദ്ധിവരുത്തി പ്രാർത്ഥനാപൂർവ്വം പങ്കെടുത്താൽ വരദായകനായ ശ്രീ അനന്തശായീ എല്ലാം മറന്ന് നമ്മെ അനുഗ്രഹിക്കും എന്നതിൽ തർക്കമില്ല. കുട്ടികൾ ഉള്ളവർക്ക് കുഞ്ഞുങ്ങളുടെ ആയുസ്സിനും യശഃസിനും വേണ്ടിയും പുത്രപൗത്രാദികളോടുകൂടി ജരാനരാദിയും ആപത്മക്കളുമുണ്ടാകാതെ ദീർഘായുസ്സുമായി സമ്പൽസമൃദ്ധിയോടുകൂടി വാഴുവാൻ ആബാലവൃദ്ധാനി ജനങ്ങൾക്കും പങ്കെടുത്ത് കൺകുളിർക്കെ കണ്ട് മനസ്സുനിറയെ ആനന്ദിച്ച് അനുഗ്രാശിസ്സുകൾ നേടാൻ കഴിയും


ക്ഷേത്രം മേൽശാന്തി ശ്രീ പെരുമ്പളം സി.എസ്.നാരായണൻ
തന്ത്രി ശ്രീ. സതീശൻ, കിഴക്കേ അറയ്ക്കൽ

സന്മാർഗ്ഗസന്ദായിനി
മുഹമ്മ.PO, ആലപ്പുഴ
Phone 0478 2583622, 808921425, 8089214258
website: www.ananthasayaneswaram.com
email.ananthasayaneswaramkyprm@gmail.com


Top