ഓടുന്നതിനിടെ ടയർ പൊട്ടി; ലോറി റോഡിന് കുറുകെ മറിഞ്ഞു…

SEPTEMBER 11, 2025

മുഹമ്മ: ഓടുന്നതിനിടെ ടയർ പൊട്ടിയതിനെ തുടർന്ന്
കുപ്പിവെള്ളം ലോഡുമായി പോയ ലോറി റോഡിന് കുറുകെ മറിഞ്ഞു. ആർക്കും പരുക്കില്ല. മധുര-ആലപ്പുഴ റോഡിൽ പുത്തനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്ന് കുപ്പിവെള്ളം ലോഡുമായി ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
ലോറിയുടെ പിൻ ചക്രം പൊട്ടിയതിനെ തുടർന്ന് അരികിലേക്ക് മാറ്റി നിർത്താൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട് റോഡിനു കുറുകെ മറിയുകയായിരുന്നു. ആ സമയം റോഡിൽ മറ്റു വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കുപ്പിവെള്ളക്കെട്ടുകൾ ലോറിയിൽ നിന്ന് റോഡിലേക്ക് ചിതറി വീണു. അര മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപെട്ടു. ചേർത്തല അഗ്നിരക്ഷാസേനയും മുഹമ്മ പൊലീസും നാട്ടുകാരും ചേർന്നാണ് ലോറി റോഡിൽ നിന്ന് നീക്കിയത്.

Top