ഓട്ടോയ്ക്കു പിന്നിൽ കാർ തട്ടിയതിൽ തർക്കം; ഓട്ടോ മധ്യസ്ഥനായെത്തിയയാൾക്കും മർദനമേറ്റു
പട്ടാള ഉദ്യോഗസ്ഥനും സഹോദരനുമെതിരേ പോലീസ് കേസെടുത്തു
ചേർത്തല ഓട്ടോയ്ക്കു പിന്നിൽ കാർ തട്ടിയതു ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെയും പ്രശ്നം പറഞ്ഞു തീർക്കാനെത്തിയ സമീപവാസിയെയും കാർ ഓടി ച്ചിരുന്ന പട്ടാള ഉദ്യോഗസ്ഥനും സഹോദരനും ചേർന്ന് മർദിച്ചതായി പരാതി.
മർദനത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മുഹമ്മ പഞ്ചായത്ത് 17-ാം വാർ ഡിൽ ചാരമംഗലം തടത്തിൽ സുനിൽകുമാർ (42), ചേർത്തല തെരുവിൽ ടി.ടി. സജി എന്നിവ രെ ആലപ്പുഴ മെഡിക്കൽ കോ ളേജിൽ പ്രവേശിപ്പിച്ചു.
സംഭവ ത്തിൽ ചേർത്തല സ്വദേശിക ളായ അനന്തകൃഷ്ണൻ, സഹോ ദരൻ വിഷ്ണുരവി എന്നിവരെ പ്ര തിയാക്കി ചേർത്തല പോലീസ് കേസെടുത്തിട്ടുണ്ട്.
ബുധ നാഴ്ച രാ വി ലെ 9.30-ഓടെയാണ് ചേർത്തല ഇ.എസ്.ഐ. ആശുപത്രിക്കു സമീപം സുനിൽകുമാറിന്റെ ഓട്ടോയ്ക്കു പി ന്നിൽ കാർ തട്ടിയത് . ചോദ്യം ചെയ്ത സുനിൽ കു മാറിന്റെ മുഖ ത്ത് അടിക്കു ക യും ഡിലിട്ട് മർദി ക്കുകയും ചെ യെ ന്നാ ണ് പരാതി. വി വരമറിഞ്ഞാണ് സജിയെ ത്തി പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമിച്ചത്. സഹോദരങ്ങൾ സജിയെയും മർദിച്ചതായാണ് പരാതി. സമീപവാസികൾ അറിയിച്ച തിനെ ത്തുടർ ന്നെ ത്തി യ പോലീസ് അനന്തകൃഷ്ണനെയും വിഷ്ണുവിനെയും പിടികൂടുകയാ യിരുന്നു. മർദനമേറ്റ സജിയെ യും സുനിൽ കുമാറിനെയും ചേർത്തല താലൂക്ക് ആശുപ ത്രിയിലും തുടർന്ന് വണ്ടാനം മെ ഡിക്കൽ കോളേജിലും പ്രവേശി പ്പിച്ചു.
ഡ്രൈവർക്കും

