
കരയ്ക്കടുക്കാതെ തണ്ണീർമുക്കം ടെർമിനൽ.

വെറുതെ കിടക്കുന്നത് 8 വർഷം മുൻപ് 1.67 കോടി| വിനിയോഗിച്ച്നിർമിച്ച ടെർമിനൽ
മുഹമ്മ • ആലപ്പുഴ മെഗാ ടൂറി സം പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കത്ത് വേമ്പനാട് കാ യൽ തീരത്ത് കോടികൾ മുട ക്കി നിർമിച്ച തണ്ണീർമുക്കം ഹൗ സ് ബോട്ട് ടെർമിനൽ നോക്കു കുത്തിയായിട്ട് 8 വർഷം. 1.67 കോടി രൂപ വിനിയോഗിച്ച് നിർ മിച്ചെങ്കിലും ടെർമിനലിന്റെ ഉദ്ഘാടനം പോലും നടത്താൻ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല. അധികൃതർ ഉപേക്ഷിച്ചതോ ടെ രാത്രി സമയങ്ങളിൽ സാമൂ ഹിക വിരുദ്ധരുടെയും പകൽ സമയങ്ങളിൽ തെരുവ് നായ്ക്ക ളുടെയും താവളമാണ് ഇവിടം. സംരക്ഷണം ഇല്ലാത്തതിനാൽ കായൽ തീരത്തെ കെട്ടിടവും നടപ്പാതയും നശിച്ചു തുടങ്ങി. സംസ്ഥാനത്ത് ഏറ്റവും കൂടു തൽ ഹൗസ് ബോട്ടുകൾ സർവീ സ് നടത്തുന്ന ജില്ലയിലെ കാ യൽ ടൂറിസം രംഗത്തിന് ഉണർ വേകുന്നതാണ് തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനൽ. മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തണ്ണീർമുക്കം ബോട്ടു ജെട്ടിക്കും മത്സ്യമാർക്ക റ്റിനും സമീപം ഹൗസ് ബോട്ട് ടെർമിനൽ നിർമാണം പൂർത്തീ കരിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെ ന്റ് കോർപറേഷനായിരുന്നു മാണ ചുമതല. 6 ഹൗസ് ട്ടുകളെ കെട്ടിയിടാനുള്ള സൗക ര്യമാണ് പ്രത്യേക സവിശേഷത.
സഞ്ചാരികൾക്ക് കായൽ കാ ഴ്ചകൾ വീക്ഷിക്കാൻ പവിലി യൻ, വിശ്രമ സ്ഥലം, ലഘുഭ ക്ഷണശാല, ശുചിമുറി തുടങ്ങി യവ ടെർമിനലിലുണ്ട്.
ജില്ലയിൽ തണ്ണീർമുക്കത്തിനു പുറമേ അരൂക്കുറ്റി, തഴുപ്പ്, പള്ളാത്തുരുത്തി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, നെടുമുടി വട്ടയാൽ, വയ്യാങ്കരചിറ എന്നീ സ്ഥലങ്ങ ളിൽ നിർമിച്ച ഹൗസ് ബോട്ട് ടെർമിനലുകളിൽ ഭൂരിഭാഗവും ഇപ്പോഴും പ്രവർത്തന സജ്ജമാ കാതെ കിടക്കുന്നു. അറ്റകുറ്റപ്പണികൾ പൂർത്തി
യാക്കി നടത്തിപ്പ് ചുമതല കൈമാറുന്നതിന് കരാറുകാരെ ക്ഷണിച്ചെങ്കിലും തുടർ നടപടി കളിൽ നേരിട്ട കാലതാമസമാ ണ് ടെർമിനലുകൾ തുടങ്ങാൻ വൈകുന്നതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. കുട്ടനാടൻ മേഖലകളിൽനി ന്ന് ഹൗസ് ബോട്ടിലെത്തുന്ന വർക്കു തണ്ണീർമുക്കത്ത് ഇറങ്ങാ നും പാതിരാമണൽ ഉൾപ്പെടെ യുള്ള തുരുത്തുകൾ ചുറ്റി സഞ്ചരിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെയും കാ യലിന്റെയും സൗന്ദര്യം ആസ്വദി
ക്കാനും തണ്ണീർമുക്കം ടെർമി നൽ സഹായകമാകും. എറണാ കുളം, കുമരകം എന്നിവിടങ്ങ ളിൽ എത്തുന്ന വിദേശസഞ്ചാ രികൾക്ക് തണ്ണീർമുക്കത്തു നി ന്നു ഹൗസ് ബോട്ടിൽ യാത നടത്താനും കഴിയും.
നിലവിൽ വിനോദ സഞ്ചാരി കൾ കിലോമീറ്ററുകൾ സഞ്ചരി ച്ച് ആലപ്പുഴയിലെത്തിയതിനു ശേഷമാണ് കായൽ യാത ആരംഭിക്കുന്നത്. ടെർമിനലിന്റെ പ്രവർത്തനം ആരംഭിച്ചാൽ തണ്ണീർമുക്കം പഞ്ചായത്തിന്റെ യും കായൽ ടൂറിസത്തിനും വലിയ നേട്ടമാണ്.