കലായിടം ദൃശ്യകലാ പരിശീലനം: സ്കൂൾ മതിൽ വർണാഭമായി

കലായിടം ദൃശ്യകലാ പരിശീലന പരിപാടിയുടെ ഭാഗമായി വിദ്യാർഥി കൾ കലവൂർ സ്കൂളിലെ ചുറ്റുമതിലിൽ ചിത്രം വരയ്ക്കുന്നു.


മാരാരിക്കുളം നൂറോളം കുട്ടികൾ ചേർന്നു കലവൂർ ഗവ. സ്കൂളി ലെ ചുറ്റുമതിൽ വർണാഭമാക്കി. ജില്ലാ പഞ്ചായത്ത് ആര്യാട് ഡി വിഷനിൽ നടപ്പാക്കുന്ന കലായി ടം ദൃശ്യകലാ പരിശീലന പരിപാ ടിയുടെ ഭാഗമായാണ് കുട്ടികൾ ചുമർച്ചിത്രങ്ങൾ വരച്ചത്. ആര്യാ ട് ഡിവിഷനിലെ വിവിധ സ്കൂളു കളിലെ കുട്ടികളാണ് കലായിടം ദൃശ്യകലാ പരിശീലന പരിപാടി യിൽ പങ്കെടുത്തത്. ദൃശ്യകലാ പരിപാടിക്ക് നേതൃത്വം നൽകുന്ന
തിനു ജില്ലാ പഞ്ചായത്ത് ആലപ്പി ആർട്ട് അക്കാദമിക്കു രൂപം നൽ കിയിരുന്നു.
കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാജ്യാ ന്തര നിലവാരത്തിലുള്ള ആർട്ട് ഗാലറിയും തയാറായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാ സ്, ആർട്ടിസ്റ്റുമാരായ അമീൻ ഖലീൽ, സുരാജ് രവീന്ദ്രൻ, ആല പി ആർട്ട് അക്കാദമി കൺവീനർ കെ.വി രതീഷ്, സുമയ്യ ബീവി എന്നിവർ നേതൃത്വം നൽകി.

Top