കളഞ്ഞുകിട്ടിയ മോതിരം ഉടമസ്ഥരെ തിരികെയേൽപ്പിച്ച് ഒൻപതാം ക്ലാസുകാരൻ

മുഹമ്മ “ചേട്ടാ… അവിടെ കിടന്നു കിട്ടിയതാ.. ആരുടേതാണെന്നു കണ്ടുപിടിച്ച് ഒന്നേൽപ്പിക്ക ണേ…’ വഴിയിൽ കളഞ്ഞുകിട്ടിയ സ്വർണമോതിരവുമായി മുഹമ്മ മദർ തെരേസസ്കൂളി ലെ ഒൻപതാം ക്ലാസുകാരൻ ഷോൺ പതിനൊന്നാം മൈൽ ഓട്ടോ സ്റ്റാൻഡിലെത്തി പറഞ്ഞു. പിന്നീട്, ഓട്ടോ സ്റ്റാൻഡി ലുണ്ടായിരുന്ന പ്രദീപും സുഹൃ ത്തുക്കളും ചേർന്ന് മോതിരത്തി ന്റെ ഉടമസ്ഥനായുള്ള തിരച്ചിലി ലായിരുന്നു. ഒടുവിൽ കഞ്ഞി ക്കുഴി പഞ്ചായത്ത് ഒന്നാം വാർ ഡിലെ ശ്യാമിനും ചിത്രലേഖയ്ക്കും മോതിരം തിരികെ ഏൽപ്പിക്കുക യും ചെയ്തു.
മോതിരത്തിന്റെ ഫോട്ടോ യുൾപ്പെടെ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതു കണ്ടാണ് ഇവർ നൽകിയിരു ന്ന ഫോൺ നമ്പരിൽ ബന്ധ പ്പെട്ടത്. മെസേജ് കണ്ടപ്പോഴാ ണ് മോതിരം നഷ്ടപ്പെട്ട വിവരം പോലും ഉടമസ്ഥർ മനസ്സിലാ ക്കുന്നത്.
ബുധനാഴ്ച മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ വെച്ച് ഓട്ടോറിക്ഷത്തൊഴിലാളികളുടെ സാന്നിധ്യത്തിൽ ഷോൺ തന്നെ സ്വർണമോതിരം ഉടമ സ്ഥരെ തിരികെയേൽപ്പിച്ചു.

ഒൻപതാം ക്ലാസുകാരൻ ഷോൺ വഴിയിൽ കളഞ്ഞുകിട്ടിയ മോതിരം മാരാരിക്കുളം പോലീസ് സ്റ്റേഷനിൽവെച്ച് ഉടമസ്ഥരെ തിരികെയേൽപ്പിക്കുന്നു

Top