കളിക്കുന്നതിനിടെ തോട്ടിൽവീണ് ഒന്നരവയസുകാരൻ മരിച്ചു
മണ്ണഞ്ചേരി കളിക്കുന്നതിനിടെ വീടിനുസമീപതോട്ടിൽ വീണ് ഒന്നരവയസുകാരൻ ഐസിൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് ചിറപ്പുറത്ത് അനസ് സൈറ ദമ്പതി കളുടെ മകൻ ഐസിൻ ആണ് മരിച്ചത്.
വെള്ളി വൈകിട്ടോടെയായിരുന്നു അപകടം. വീടിന് സമീപത്തെ അങ്ങാടി തോട്ടി ലേക്കാണ് കുട്ടി വീണത്. അനസിന്റെ സഹോദര പുത്രൻ വയറുവേദനയെത്തുടർന്ന് കരഞ്ഞപ്പോൾ വീട്ടുകാരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞ സമയത്താണ് ഐസിൻ തോ ട്ടിലേക്ക് പോയത്. കുട്ടിയെ ഉട നെ കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സൗദിയിലെ ദമാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അനസ്, ഇളയമകനെ ആദ്യമായി കാണാനുള്ള കാത്തിരിപ്പിലായിരുന്നു. പ്രസവത്തിനായി രണ്ടുവർഷം മുമ്പാണ്
സൈറയും മക്കളും നാട്ടിലെത്തിയത്. ജോലിത്തിരക്ക് കാരണം നാലുവർഷമായി അനസ് നാട്ടിലെത്തിയിരുന്നില്ല. നാട്ടിലെത്താനുള്ള ഒരുക്കങ്ങൾക്കിടയിലാണ് മകന്റെ മരണ വാർത്ത അനസ് അറിഞ്ഞത്. ശനിയാഴ്ച വൈകിട്ടോടെ നാട്ടി ലെത്തിയ അനസ് മകനെ അവസാനമായി ഒരുനോക്ക് കണ്ടു. തുടർന്ന് രാത്രി ഖബറടക്കം നടത്തി. അസ്ലഹ, അസ്ഹദ് എന്നിവർ സഹോദരങ്ങളാണ്.

