കായൽ മണൽഖനനം: ഉപജീവനമാർഗം പ്രതിസന്ധിയിലെന്ന് കക്കാ തൊഴിലാളികൾ
മുഹമ്മ വേമ്പനാട്ടുകായലി ലെ മണൽഖനനവും മലിനീകര ണവും തങ്ങളുടെ ഉപജീവനമാർ ഗത്തിന് തിരിച്ചടി ആയതായി പരമ്പരാഗത കക്കാ തൊഴിലാളി കൾ. മണൽ ഖനനത്തിൽ നിന്നു ള്ള ചെളി അടിഞ്ഞുകൂടിയും ഓക്സിജൻ ലഭിക്കാതെയും കാ യലിലെ കറുത്ത കക്ക വ്യാപക മായി നശിക്കുന്നതാണ് കാരണം. കണ്ണങ്കര, വെളിയമ്പ്ര മേഖലകളി ലെ നൂറുകണക്കിന് തൊഴിലാളി കളാണ് ഇതുമൂലം ദുരിതത്തിലാ യത്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടയ്ക്കുമ്പോൾ മുൻവർഷങ്ങ ളിൽ ഇതുപോലെ കറുത്ത കക്ക നശിക്കാറുണ്ട്. എന്നാൽ ദേശീയ പാത വികസനത്തിന്റെ ഭാഗമായി വേമ്പനാട്ടുകായലിൽ മാസങ്ങളായി മണൽ ഖനനം നടത്തുന്നതി നാൽ കക്ക ഇരട്ടിയിലധികമായി നശിക്കുന്നുവെന്നാണ് തൊഴിലാ ളികൾ പറയുന്നത്. മത്സ്യത്തിന്റെ ലഭ്യതയും കുറഞ്ഞു. ബണ്ടിന്റെ ഷട്ടർ തുറന്നാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നും അതിനാ യി അടിയന്തര നടപടി സ്വീകരി ക്കണമെന്നുമാണ് തൊഴിലാളിക ളുടെ ആവശ്യം.

