
കാർഷിക പെരുമയുടെ ശീലുകൾ ഹൃദയത്തിൽ ഉണർത്തി എബിവിലാസം ഇനി കൃഷി കൊയ്ത്തിലേക്ക്,
മണ്ണിൻറെ മനസ്സറിഞ്ഞ് പുതു പാഠങ്ങൾ പഠിക്കാൻ കുഞ്ഞുങ്ങൾ ഒരുങ്ങി..
ഇനി ഉണർന്ന് ഉയരുന്ന വിത്തുകളുടെയും,
പുതുതളിരുകളുടെയും,
മഹാ ഉത്സവ കാലം…
50 സെൻറിൽ വിതയ്ക്കപ്പെട്ട ഉമ നെല്ലിനൊപ്പം മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്..
ഉച്ചഭക്ഷണ ത്തിന് ആയി വിവിധ പച്ചക്കറികളും ഇതോടൊപ്പം കൃഷി ചെയ്യുന്നു..
സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശന്റെ നേതൃത്വത്തിലാണ് കാർഷിക പെരുമ യുടെ പുതുപാഠങ്ങൾ വിദ്യാർത്ഥികൾ പഠിക്കുക….