കുട്ടനാട് സഫാരി സർവീസ് ഫെബ്രുവരിയിൽ


പാതിരാമണൽ ദ്വീപിലെ നിർമാണം അവസാനഘട്ടത്തിൽ

ആലപ്പുഴ സംസ്ഥാന ജലഗ താഗതവകുപ്പിന്റെ “കുട്ടനാട് സഫാരി’പാക്കേജ് ടൂറിസത്തി ന്റെ ആദ്യ സർവീസ് ഫെബ്രുവരിയിൽ തുടങ്ങും. മുഹമ്മ പാതി രാമണൽ ദ്വീപിൽ സഞ്ചാരികൾ ക്കായി തയ്യാറാക്കുന്ന നിർമാണ ങ്ങൾ അവസാനഘട്ടത്തിലായി. ഇവ ജനുവരി പതിനഞ്ചോടെ പൂർത്തിയാകും.

ഇന്ത്യൻ ഓയിൽ കോർപ്പറേ ഷന്റെ സ്പോൺസർഷിപ്പിൽ മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി നടപ്പാക്കു ന്നത്. ജലഗതാഗതവകുപ്പിന്റെ പുതിയ സൗര-1′ സൗരോർജ ബോട്ടാണ് യാത്രയ്ക്കുപയോഗി ക്കുക. ഒരേസമയം 30 പേർക്കു സഞ്ചരിക്കാം. കെ.എസ്.ആർ. ടി.സി.യുമായി ബന്ധിപ്പിച്ച് പാ ക്കേജ് ടൂറിസവും ലക്ഷ്യമിട്ടിട്ടുണ്ട്.

ആംഫി തിയേറ്റർ അവസാനഘട്ടത്തി

പാതിരാമണൽ ദ്വീപിൽ പുല്ലും മുളയും ഉപയോഗിച്ചു നിർമിക്കുന്ന ആംഫി തിയേറ്ററിന്റെ നിർമാണം 70 ശതമാനം പൂർത്തിയായിട്ടുണ്ട്. ഗാലറി നിർമാണമാണ് ശേഷിക്കുന്നത്. ഇത് 20 ദിവസത്തിനുള്ളിൽ പൂർത്തിയാ ക്കാനാണ് ശ്രമം. നിർമാണത്തിന് ചേര് മരം തടസ്സമാകുന്നുണ്ട്. ഈ പ്രശ്നം പരി ഹരിക്കുന്നതിനായി കരാറുകാർ മുഹ മ്മ പഞ്ചായത്തിന്റെ സഹായം തേടിയി ട്ടുണ്ട്. ഇതിനായി പുതിയ ഭരണസമി തിയും ദ്വീപ് സന്ദർശിച്ചിരുന്നു. ആംഫി തിയേറ്ററിലാണ് സഞ്ചാരികൾക്കായി ഇപ്റ്റയുടെ നേതൃത്വത്തിൽ കലാപരി പാടികൾ അരങ്ങേറുക. കളരി, ഗരുഡൻപയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും പ്രദർശിപ്പിക്കും.


പദ്ധതി ഇങ്ങനെ

► എല്ലാദിവസവും രാവിലെ 10- ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽനി ന്നാരംഭിക്കുന്ന സഞ്ചാരം വൈകീ ട്ട് അഞ്ചോടെ മടങ്ങിയെത്തും. നെഹ്റുട്രോഫി പവിലിയനു സമീ പത്തുകൂടി അഴീക്കൽ കനാലിലു ടെയാകും സഞ്ചാരം. ഈ ഭാഗ ത്ത് യാത്രക്കാർക്കായി പ്രഭാതഭ ക്ഷണമൊരുക്കും. തുടർന്ന് സി. ബ്ലോക്കിലെത്തുമ്പോൾ ചുണ്ടൻ വള്ളത്തെ അടുത്തറിയാം.
ആർ. ബ്ലോക്കിലേക്കുള്ള യാ ത്രയിൽ കള്ളുഷാപ്പിലാകും ഉച്ച ഭക്ഷണം. തുടർന്നാണ് പാതി രാമണൽ ദ്വീപിൽ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കുക. ചെറിയ വള്ളങ്ങളിലുള്ള കടക ളിൽനിന്നു സഞ്ചാരികൾക്കാവ ശ്യമായ തനതു വസ്തുക്കൾ വാ ങ്ങാൻ അവസരമുണ്ടാകും.

Top