കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോപരിമിതികൾക്കിടയിലും റെക്കോഡ് നേട്ടം
ഒരുദിവസത്തെ കളക്ഷൻ 16 ലക്ഷം രൂപ
ആലപ്പുഴ പുതിയ ബസുകളൊന്നും കിട്ടിയില്ലെങ്കിലും റെക്കോഡ് നേട്ടത്തിൽ കെ.എ സ്ആർടിസി ആലപ്പുഴ ഡിപ്പോ. കഴിഞ്ഞ തിങ്കളാഴ്ച 16.06 ലക്ഷം രൂപയുടെ കള ക് ഷൻ
നേടിയാണ് ജില്ല യിൽ ഒന്നാമ തെ ത്തി യ ത് .
ലഭിച്ച ടാർജറ്റി നും മുകളിൽ കള ക് ഷ ൻ നേടാൻ ആലപുഴയ്ക്കായി. അപൂർവമായി മാ ത്രമാണ് 16 ലക്ഷത്തിനുമേൽ ഒരുദിവസം കളക്ഷൻ ലഭിക്കുന്നത്. പഴയ ബസുകൾമാ ത്രം ഉപയോഗിച്ചാണ് ആല പ്പുഴ ഡിപ്പോ സർവീസ് നട ത്തുന്നത്. കെഎസ്ആർടിസി കുറച്ചുദിവസങ്ങൾക്കു മുന്നേ പുതിയ ബസുകൾ നിരത്തിലി റക്കിയിരുന്നു. ആലപ്പുഴയ്ക്ക്നി രാശമാത്രമായിരുന്നു ഫലം. മികച്ച വരുമാനനേട്ടം കൈവരിച്ച സാഹചര്യത്തിൽ ആലപ്പുഴയ്ക്ക് കൂടുതൽ പുതിയ ബസുകൾ അനുവദിക്കണമെന്ന ആവശ്യ മുയർന്നിട്ടുണ്ട്.
അവഗണന മാത്രം
143 ബസുകളാണ് പുതുതാ യി കെഎസ്ആർടിസി നിരത്തി ലിറക്കിയത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസ ഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീ പ്പർ, സീറ്റർ കം സ്ലീപ്പർ, ഓർഡി നറി എന്നിങ്ങനെയുള്ള വിഭാഗത്തിലെ ബസുകളാണ് പുറ ത്തിറക്കിയത്. കെഎസ്ആർടി സി മുഖം മിനുക്കുന്നതിന്റെ ഭാ ഗമായാണിത്. കായംകുളം ഡിപ്പോയ്ക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ ബസും ചേർത്തല ഡിപ്പോയ്ക്ക് ലിങ്ക് ബസും അനുവദിച്ചു.
ജില്ലാ കേന്ദ്രമായ ആലപ്പുഴ യ്ക്ക് ഒരു ബസ് പോലും അനു വദിച്ചില്ല. അതിനാൽ ഓണ നാളുകളിൽ പ്രത്യേക സർവീ സ് നടത്താൻ ആലപ്പുഴയ്ക്കായി ല്ല. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആലപ്പുഴയിലേക്ക് ആവ ശ്യത്തിനു ബസില്ല. നാളുകളായി ഉത്സവനാളുക ളിൽ യാത്രക്കാർ പ്രത്യേക സർ വീസ് ആവശ്യപ്പെടാറുണ്ടെങ്കി ലും ആലപ്പുഴയുടെ ആവശ്യം അധികൃതർ ഗൗരവത്തിലെടു ക്കാറില്ല. അവധിക്കാലത്ത് ആലപ്പുഴ ഭാഗത്തേക്ക് സർവീ സ് നടത്തുന്ന സ്വകാര്യ ബസുകളിൽ യാത്രചെയ്യണമെങ്കിൽ കൊള്ള നിരക്ക് നൽകണം. ഉത്സവ സീസണിൽ ട്രെയിൻ ടിക്കറ്റ് നാളുകൾക്കുമുന്നേ ബു ക്കിങ് പൂർത്തിയാകും.
ആകെയുള്ളത് സ്വകാര്യ ബ സുക ളാ ണെ ന്ന തി നാൽ മറ്റുമാർഗമില്ലാതെ വലിയ നി രക്ക് നൽകി യാത്രചെയ്യാൻ ആളുകൾ നിർബന്ധിതരാകും. അന്തസ്സംസ്ഥാന കെഎസ്ആർ ടിസി ബസ് സർവീസ് ജില്ലാ ആസ്ഥാന ഡിപ്പോയായ ആല പ്പുഴയിൽ നിന്ന് തുടങ്ങണമെ ന്ന ആവശ്യം നാളുകളായുണ്ട്. ഏറ്റവുമധികം യാത്രക്കാ രുള്ള ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്കും തിരിച്ചും ഒരു സർവീസ് പോലും ഇവി ടെയില്ല. ചെന്നൈയിൽനിന്നും ഇതാണ് അവസ്ഥ. 2016-വരെ ആലപ്പുഴയിൽനിന്ന് ബെംഗളൂ രു സർവീസ് ഉണ്ടായിരുന്നു.
പുതിയ ബസുകൾ വേണം
ആലപ്പുഴ ഡിപ്പോയ്ക്ക് കൊല്ലൂർ മൂകാംബിക ബസ് സർ വീസിൽനിന്നു മികച്ച വരുമാ നം ലഭിക്കാറുണ്ട്. കാലപ്പഴക്കം മൂലം ഈ ബസ് കോടാകുന്ന തു പതിവാണ്. വലിയ ബുക്കി ങ്ങാണ് ബസിനുണ്ടായിരുന്ന ത്. ബസ് നിരന്തരം കേടാകു ന്നതിനാൽ സമയക്രമം പാലി ക്കാനാകുന്നില്ല.
ദിവസം 80,000 മുതൽ ഒരു ലക്ഷംവരെ കള്ഷൻ ഉണ്ടാ യിരുന്ന സർവീസാണിത്.
ഇപ്പോൾ വരുമാനം കുറഞ്ഞ തായാണു വിവരം.
പോ കു ന്ന വ ഴി കേടായി വഴിയിൽ കിടക്കു മ്പോൾ മറ്റു ഡിപ്പോകളിൽനി ന്ന് പകരം ബസ് എത്തിച്ചാ ണ് സർവീസ് പൂർത്തിയാക്കു ന്നത്. ഇതോടെ യാത്രക്കാർ സ്വകാര്യബസുകളെ ആശ്രയി ക്കാൻ തുടങ്ങി. പുതിയ എസി ബസിനായി ആവശ്യപ്പെട്ടിട്ടു ണ്ടെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്.

