
Charly KC
THE REAL ഡ്രോണാചാര്യ
ഡ്രോൺ ചിത്രങ്ങളിലൂടെ ആലപ്പുഴയുടെ ദൃശ്യഭംഗി കാഴ്ചക്കാരിലെത്തിക്കുന്ന ഫൊട്ടോഗ്രഫർ
Facebook Link
instagram Link
Mobile No: 9496330809
മഴവെള്ളം കെട്ടിക്കിടക്കുന്ന കുട്ടനാട്ടിലെ റോഡിലൂടെ സഞ്ചരിക്കു ന്ന കെഎസ്ആർടിസി ബസ്; ബസ് മുന്നോട്ടുനീങ്ങുമ്പോൾ മാറുന്ന വെള്ളംആകാശക്കാഴ്ചയിൽ ബസിന്റെ ചിറകുകളായി മാറുന്നു. കെ.സി.ചാർളി എന്ന കാവുങ്കൽ സ്വദേശി പകർത്തിയ ഈ വിഡിയോ സമൂഹമാധ്യമത്തിൽ കണ്ടത്
16 ലക്ഷം പേർ! സിനിമകളിലു ടെയും പരസ്യ ചിത്രങ്ങളിലൂടെ യും ലോകത്തി നു മുൻപിലെത്തിയ ആലപ്പുഴ യുടെ ദൃശ്യഭംഗി ആകാശദൃശ്യങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രശസ്തമാക്കുകയാണ് ഈ ഫൊ ട്ടോഗ്രഫർ. ജലം വലയം ചെയ്ത കു ട്ടനാടും പച്ചത്തുരുത്തായ പാതിരാമ ണൽ ദ്വീപും ആലപ്പുഴയുടെ സ്വന്തം വള്ളംകളിയുമെല്ലാം ചാർളിയുടെ ആകാശക്കാഴ്ചയിൽ കൗതുകമുള്ള ചിത്രങ്ങളും വിഡിയോകളുമാകുന്നു. ഫൊട്ടോഗ്രഫിയോടു ചെറുപ്പം മുത ലേയുള്ള ഇഷ്ടം ആകാശക്കാഴ്ചകളി ലേക്കു വഴിമാറുന്നത് 12 വർഷം മുൻ പാണ്. കംപ്യൂട്ടർ സയൻസിൽ ഡി പ്ലോമ പൂർത്തിയാക്കി സ്വന്തമായി വാ ങ്ങിയ ക്യാമറയും കൊണ്ടു നാടു ചുറ്റു ന്ന കാലം. നാട്ടിലെ കുറച്ചു ഫൊട്ടോഗ ഫർമാർ ചേർന്നൊരു ഡോൺ ക്യാമറ വാങ്ങി. അതു പ്രവർത്തിപ്പിക്കാൻ ചാർ ളിയെ ഏൽപിച്ചു. അന്നാണ് ആകാശദൃ ശ്യങ്ങളുടെ വിസ്മയം മനസ്സിലാക്കുന്നത്. അടുത്തവർഷം ചാർളി സ്വന്തമായൊരു ഡോൺ ക്യാമറ വാങ്ങി. കേരളം, തമി ഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൊതി പ്പിക്കുന്ന കാഴ്ചകൾ ചാർളിയുടെ സമൂഹ മാധ്യമ പേജിലൂടെ ലക്ഷക്കണിനാളുകൾ കണ്ടു.
“ഒരാൾക്കു സാധാരണ കാണാൻ പറ്റാ ത്ത കാഴ്ചകളാണ് ഡാൺ ചിത്രങ്ങളിലു ടെ കാണിക്കാൻ കഴിയുന്നത് എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഹെലികോപ്റ്റ റിലോ മറ്റോ സഞ്ചരിച്ചാൽ മാത്രമേ ഈ ആംഗിളിലുള്ള കാഴ്ച കാണാൻ പറ്റൂ’-ചാർ ളി പറയുന്നു. ആ കാഴ്ചയിൽ ബസ് വെള്ള ച്ചിറകുകളുമായി സഞ്ചരിക്കുന്ന ജലയാനവും ചുണ്ടൻ വള്ളം ഇരുന്നൂറു കൈകളുമായി കു തിക്കുന്ന കുറ്റൻ ജലജീവിയുമാകും. കുട്ടനാ ടൻ പാടങ്ങളിലുടെ ഒഴുകിനീങ്ങുന്ന താറാ വിൻകൂട്ടം ജലപ്പരപ്പിൽ വിസ്മയചിത്രങ്ങളെഴു
ഗുണ്ടൽപേട്ടയിലെ സൂര്യകാന്തിപ്പാടവും കൊടുംവളവുകളുള്ള ഏർക്കാട് ചുരവും ധനു ഷ്കോടിയുമെല്ലാം ചാർലി പകർത്തിയുണ്ട്. പക്ഷേ ഏറ്റവും പ്രിയം കുട്ടനാടൻ കാഴ്ചകൾ തന്നെ, ഭാര്യ അശ്വതിയും മക്കളായ ചേതസും ചാരുതയും ചേരുന്നതാണു ചാർളിയുടെ കുടും ബചിത്രം.
