കേരള ടീം നായകൻ സേതുവിന് സ്നേഹാദരം

ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ കേരള ടീമിനെ നയിച്ച ടി ആർ സേതുവിനെ കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ പൊന്നാടയണിയിക്കുന്നു

മുഹമ്മ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരു ടെ കേരള ടീമിനെ നയിച്ച മുഹമ്മ പഞ്ചായത്ത് 13-ാം വാർഡിൽ തോട്ടത്തുശേരി രാജന്റെ മകൻ ടി ആർ സേതുവിനെ സിപിഐ എം അനുമോദിച്ചു.
കേരള ടീമിൽ ഏഴാം തവണ യും അംഗമായ താരം ഇതാദ്യമായാണ് ക്യാപ്റ്റനായത്. കൊച്ചി കസ്റ്റംസിലെ എൽഡി ക്ലർക്കാണ്. വോളിബോളിലും ദേശീയ താര ങ്ങളെ ഉൾപ്പെടെ സംഭാവന ചെയ്ത മുഹമ്മ എ ബി വിലാസം സ്കൂളിൽനിന്നാണ് സേതുവിന്റെ യും തുടക്കം.
ആറാം ക്ലാസിൽ പഠിക്കു മ്പോൾ പന്ത് കളിച്ചുതുടങ്ങി. കാ യികാധ്യാപകൻ വി സവിനയ നും വോളിബോൾ താരമായിരു ന്ന അധ്യാപകൻ അജിത് ലാലു
മായിരുന്നു പരിശീലകർ. വീടിന് സമീപത്തെ പ്രോഗ്രസീവ് വോ ളിക്ലബിലൂടെ കളിക്കളത്തിൽ കൂ ടുതൽ മിന്നും താരമാകാൻ കഴി ഞ്ഞു.
കയർ കോർപറേഷൻ ചെയർ മാൻ ജി വേണുഗോപാൽ പൊ ന്നാട അണിയിച്ചു. നേതാക്കളായ പി എൻ സുധീർ, ലതീഷ് ബി ചന്ദ്രൻ, പി ബിജു, ടി ടി ബൈജു എന്നിവർ പങ്കെടുത്തു.

Top