ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂൾക്ലാസ്മേറികൾ സമൂഹവിരുദ്ധർ തകർത്തു

മുഹമ്മ ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂളിലെ ക്ലാസ്മേറികൾ, പഠനോ പകരണങ്ങൾ, കൃഷിത്തോട്ടം എന്നിവ സമൂഹവിരുദ്ധർ നശിപ്പിച്ചു. പിന്നിലെ മതിൽ ചാടി, പൂട്ടു കുത്തിത്തുറന്ന് സ്കൂ ളിനകത്തു കയറിയ അക്രമികൾ രണ്ടു ക്ലാസ് മുറികൾ പൂർണമായി നശിപ്പിതിങ്കളാഴ്ച രാവിലയാണ് സമൂഹവി രുദ്ധരുടെ അഴിഞ്ഞാട്ടത്തെക്കുറിച്ച് അറിയുന്നത്. പ്രധാനാധ്യാപിക മുഹമ്മ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ക്ലാസ് മുറികളിൽ മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു. പൊട്ടിയ മദ്യക്കുപ്പികൾ ചിതറിക്കിടന്നിരുന്നു. പൂർവവിദ്യാർഥികളാകാം ഇതിനു പി ന്നിലെന്നാണ് പോലീസിന്റെ നിഗമനം.
ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നട ത്തിയത്.
സമൂഹവിരുദ്ധശല്യം വീണ്ടും തുടങ്ങി രണ്ടുവർഷം മുൻപുവരെ സ്കൂളിൽ സമൂഹവിരുദ്ധ ശല്യം രൂക്ഷമായിരു ന്നെന്ന് നാട്ടുകാർ പറഞ്ഞു. മദ്യക്കുപ്പി കൾ പൊട്ടിച്ചിടുന്നതു പതിവായതോ ടെ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. പൂർവവിദ്യാർ ഥികളാണ് അതിക്രമം കാട്ടിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അവർ ക്കു താക്കീതു നൽകി വിടുകയും ചെയ്തു. പിന്നീട്, വളപ്പ് മതിൽ കെട്ടിത്തി രിക്കുകയും സ്കൂൾകെട്ടിടം അറ്റകുറ്റപ്പ ണി നടത്തുകയും ചെയ്തതോടെ ശല്യം കുറഞ്ഞിരിക്കുകയായിരുന്നു.

ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂളിലെ ക്ലാസ്മേറികൾ, കുട്ടികളുടെ
പഠനോപകരണങ്ങൾ, കൃഷിത്തോട്ടം എന്നിവ സമൂഹവിരുദ്ധർ നശിപ്പിച്ചതിനെത്തുടർന്ന് സ്കൂളിലെത്തി പരിശോധിക്കുന്ന മുഹമ്മ പോലീസ്

Top