ചീഫ് മിനിസ്റ്റർ വിദ്യാർത്ഥി പുരസ്കാര ജേതാവായി ഫാദിയാ ഫാത്തിമ

Saturday 14 March, 2026
ഉന്നതവിദ്യാഭ്യാസ മേഖലയിൽ മിടുക്കരായ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാര ജേതാവായി മുഹമ്മ പൊന്നാട് ചിലമ്പിതയിൽ ഫാദിയാ ഫാത്തിമ. ബിരുദതലത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്നവരെ ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും നൽകിയാണ് ആദരിക്കുന്നത്. പൊന്നാട് ചിലമ്പി തയ്യിൽ സഫീദിന്റെയും ഷെജീനയുടെയും(സീന) മകളാണ്. കേരളത്തിലെ സർവകലാശാലകളിൽ നിന്നും പഠിച്ചിറങ്ങുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉന്നത വിജയം നേടിയ 1000 വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ലഭിക്കുക. 2023-24 വർഷത്തെ ബിഎസ്.സി ബയോടെക്നോളജി ബിരുദത്തിൽ ഉന്നത വിജയമാണ് മുഖ്യമന്ത്രി വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിന് അർഹത നേടിയത്. ബി.എസ്.സി ബയോടെക്നോളജിയിൽ മൂന്നാം റാങ്കായിരുന്നു ഫാദിയ ഫാത്തിമയ്ക്ക്. ഇപ്പോൾ തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എം.എസ്.സി ഇൻഫോമാറ്റിക്സ് രണ്ടാംവർഷ വിദ്യാർത്ഥിയാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.സുധീറിൽ നിന്നും ഫാദിയയുടെ പിതാവ് സഫീദ് പുരസ്കാരം ഏറ്റുവാങ്ങി.

Top