ചുണ്ടൻവള്ളത്തിലുയരും നെഹ്റു പവലിയൻ

പുന്നമടയിൽ നിർമിക്കുന്ന നെഹ്റു പവലിയന്റെ മാതൃക

ആലപ്പുഴ പുന്നമടയുടെ ഓളപ്പരപ്പിലെ ജല മാമാങ്കത്തിന്റെ വീറും വാശിയും ആവേശവും ആസ്വദിക്കാൻ ചുണ്ടൻവള്ളത്തിന്റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ ഒരു ങ്ങുന്നു. നിർമാണത്തിനായി കല ക്ടറേറ്റിൽ പി പി ചിത്തരഞ്ജൻ എം എൽഎയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേർന്നു. രണ്ടു നിലകളിലായി 1400ഓളം പേർക്ക് വള്ളംകളി ആസ്വദിക്കാവുന്ന രീ തിയിലാണ് പവലിയൻ.
ഫ്ലോട്ടിങ് പ്ലാറ്റ്ഫോം, ഹാൾ, വിഐപി ഹാൾ, ഡൈനിങ്
ഏരിയ, ലോബി, ശുചിമുറി ഉൾ പ്പെടെയുള്ള സൗകര്യങ്ങൾ ഒരു ക്കും. മത്സരം നടക്കാത്ത സമയ ങ്ങളിൽ കഫറ്റീരിയ, വിദേശികൾക്ക് പരമ്പരാഗത കലാരൂപങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം, വി വിധ പരിപാടികൾ എന്നിവയ് ക്കും അവസരമൊരുക്കും. നവകേ
രള സദസിൽ ആലപ്പുഴ മണ്ഡലത്തിൽനിന്ന് എംഎൽഎ ശുപാ ർശ നൽകിയതിന്റെ അടിസ്ഥാന ത്തിലാണ് സർക്കാർ പദ്ധതി അം ഗീകരിച്ചത്. ഏഴുകോടി രൂപ വിനി യോഗിച്ചാണ് നിർമാണം. കലക്ടർ അലക്സ് വർഗീസ് അധ്യക്ഷനായി. കെഐഐഡിസി ഡെപ്യൂട്ടി ജന റൽ മാനേജർ കെ പി ഹരൻ ബാ ബു, പ്രോജക്ട് കോ-ഓർഡിനേ റ്റർ ഗോപകുമാർ, ടൂറിസം വകുപ്പ് പ്രോജക്ട് എൻജിനിയർ എം എം നിഖിൽ ലാൽ, ഇറിഗേഷൻ അസി. എൻജിനിയർ ഇ പി കുസു മം എന്നിവർ സംസാരിച്ചു.

Top