
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 29 വർഷത്തിനു ശേഷം അറസ്റ്റിൽ
മുഹമ്മ മോഷണക്കേസിൽ ജാമ്യത്തിലിറ ങ്ങി മുങ്ങിയ പ്രതിയെ 29 വർ
ഷത്തിനു ശേഷം പൊലീ സ് പിടികൂടി. 1996ൽ പുത്തനങ്ങാടി ബീനാ ടെക്സ്റ്റൈൽ സിൽ നിന്ന് തു ണിത്തരങ്ങൾ മോഷ്ടിച്ച കേസിലെ പ്രധാന പ്രതിയായ ചേർത്തല പാണാവ ള്ളി പഞ്ചായത്ത് 6-ാം വാർഡ് വി നോദ് ഭവനത്തിൽ വേണുഗോ പാലൻ നായരെയാണ് (69) മുഹ മ്മ എസ്എച്ച്ഒ ലൈസാദ് മുഹ മ്മദും സംഘവും ചേർന്ന് അരയ ങ്കാവിലെ താമസസ്ഥലത്തു നി ന്ന് അറസ്റ്റ് ചെയ്തത്.
1996 സെപ്റ്റംബർ 7ന് രാത്രി വേണുഗോപാലൻ നായരും കുട്ടു പ്രതിയായ തമിഴ്നാട് ആമ്പല്ലൂർ സ്വദേശിയായ കുഞ്ഞുമോനും ചേർന്ന് വസ്ത്രശാലയുടെ മേൽ ക്കൂര പൊളിച്ച് അകത്ത് കയറി ആയിരക്കണക്കിന് രൂപയുടെ തു ണി മോഷ്ടിച്ച് കോട്ടയം പാമ്പാ ടിയിലെ മറ്റൊരു കടയിൽ വിൽ ക്കുകയായിരുന്നു. ചേർത്തല, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലും ഇവർ സമാനമായ മോഷണം നടത്തി എന്നാണ് പൊലീസ് നിഗമനം. പുത്തനങ്ങാടിയിലെ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ വേണുഗോപാലൻ നായർ അന്ന് താമസിച്ചിരുന്ന പള്ളിപ്പുറത്തു നി ന്നു മുങ്ങി കണ്ണൂർ കൊട്ടിയൂരിൽ ഓട്ടോ ഡ്രൈവറായും ഹോട്ടൽ തൊഴിലാളിയായും ജോലി ചെയ്യു കയായിരുന്നു. അതിനിടയിൽ വീ ണ്ടും വിവാഹിതനായി. പിന്നീട് കൊട്ടിയൂരിലെ കുടുംബത്തെ ഉപേക്ഷിച്ച ശേഷം ആദ്യ ഭാര്യ യോടും മക്കളോടുമൊപ്പം പാണാ വള്ളി അരയങ്കാവിൽ താമസിച്ചു വരുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാലഗോപാലൻനായർ