
‘ജിം’ കരുത്തിൽ മുഹമ്മ
മുഹമ്മ കായിപ്പുറം കണ്ണാത്ത് അനു മോൾ വിജയകുമാർ ചുമ, തു മ്മൽ തുടങ്ങിയ അലർജി അസു ഖങ്ങൾക്കും തൈറോയ്ഡ് പ്രശ് നങ്ങൾക്കും ആശ്വാസം തേടി യാണ് മുഹമ്മ പഞ്ചായത്തിന്റെ വനിതാ ജിംനേഷ്യത്തിൽ ഒരു മാ സംമുമ്പ് എത്തിയത്. കൃത്യമായ വ്യായാമമുറകളിലൂടെ ചുമയും തുമ്മലും മാറിയെന്നും തൈറോ യ്ഡ് കുറഞ്ഞെന്നും നാൽപ്പതു കാരിയായ വീട്ടമ്മ സാക്ഷ്യപ്പെടു ത്തുന്നു. ഇപ്പോൾ തൈറോയ്ഡി ന് മാത്രമാണ് മരുന്ന് കഴിക്കുന്ന ത്. മികച്ച ശാരീരികക്ഷമതയും നേടി.
പ്ലസ് വൺ വിദ്യാർഥിനി ഗൗ രി മുതൽ 64 കാരിയായ ഓമനവ രെ വ്യായാമത്തിലൂടെ കൈവന്ന മാറ്റങ്ങളെക്കുറിച്ചു പറയാൻ ഒരു പാടുപേരുണ്ട്. എ ബി വിലാസം സ്കൂളിലെ പവർലിഫ്റ്റിങ് താരമാ യിരുന്ന തേജസാണ് പരിശീലക സ്ത്രീകളുടെ ശാരീരികവും മാ നസികവുമായ സന്തോഷത്തി നായി പഞ്ചായത്ത് കല്ലാപ്പുറത്ത് ഹോമിയോ ഡിസ്പെൻസറി യോട് ചേർന്നാണ് ആഗസ്ത് ആദ്യം വനിത ജിംനേഷ്യം തുട ങ്ങിയത്.
സർക്കാർ ജീവനക്കാരും അഭിഭാഷകരും വീട്ടമ്മമാരുമ ടക്കം 80 പേർ ഇവിടെയെത്തു ന്നു. രണ്ടാം ശനിയാഴ്ചയും ഞായ റാഴ്ചയും പരിശീലനമില്ല. മറ്റുദിവസങ്ങളിൽ രാവിലെ ആറു മുതൽ 8.30 വരെയും വൈകിട്ട് നാലു മു തൽ ഏഴരവരെയുമാണ് പ്രവർത്തനം.
സ്വകാര്യ ജിംനേഷ്യങ്ങളിൽ മാസം 1500 രൂപവരെ ഫീസ് ഈടാക്കുമ്പോൾ ഇവിടെ 200 രൂപ മാത്രം. പ്രവേശനഫീസ് 250. തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകാരും വന്നതോടെ പ്രവേശനം പരിമിതപ്പെടുത്തേ ണ്ടിവന്നു. ഇനിയും ഉപകരണ ങ്ങൾ ലഭ്യമാക്കി ജിംനേഷ്യം കു ടുതൽ പവറാക്കാനുള്ള തയാറെ ടുപ്പിലാണ് പഞ്ചായത്ത്.
വികസനമുഖ്യധാരയിൽ നി ന്ന് മാറ്റപ്പെട്ടവരുടെ പുനരധിവാ സവും സംരക്ഷണവും ലക്ഷ്യമി ട്ട് വൈവിധ്യമാർന്ന ഒട്ടേറെ പദ്ധ തികൾ പഞ്ചായത്ത് നടപ്പാക്കി. കായകൽപ്പ അവാർഡും സിഡി എസിന് ഐഎസ്ഒ സർട്ടിഫിക്ക റ്റും നേടി.
പ്രധാന നേട്ടങ്ങളിൽ ചിലത്
മാനസികരോഗ മുക്തരെ പുനരധിവസിപ്പിക്കാൻ “ഹോം എഗെ യിൻ’ പദ്ധതി.
സ്ത്രീസൗഹൃദ പഞ്ചായത്ത്, വയോജന പഞ്ചായത്ത്. തെക്കൻ കേരളത്തിൽ ആദ്യമായി സാന്ത്വന പരിചരണ പദ്ധതി.
കാട്ടുകടയിലും പാതിരാമണൽ ദ്വീപിലും കുട്ടികളുടെ പാർക്ക്. ജൈവ വൈവിധ്യം നിലനിർത്തി പാതിരാമണൽ ദ്വീപ് വികസനം.
കേരഗ്രാമം വെളിച്ചെണ്ണ യൂണിറ്റ്, വളം നിർമാണ യൂണിറ്റ്.

മുഹമ്മ പഞ്ചായത്തിന്റെ വനിതാ ജിംനേഷ്യത്തിൽ പരിശീലനം നേടുന്നവർ