തകർന്നു വിഴാറായി മുഹമ്മ സിഎച്ച് സി ബസ് കാത്തിരിപ്പുകേന്ദ്രം

മുഹമ്മ – കഞ്ഞിക്കുഴി റോഡിൽ മുഹമ്മ സിഎച്ച്സിക്കു മുന്നിലെ പ്രധാന ബസ് കാത്തി രിപ്പുകേന്ദ്രം കാലപ്പഴക്കം മൂലം ഏതു സമയത്തും തകർന്നു വീ ഴാവുന്ന അവസ്ഥയിൽ. അറ്റകുറ്റ പ്പണികൾ യഥാസമയം നടത്താ തിരുന്നതാണു ബസ് കാത്തിരി പ്പുകേന്ദ്രം ഈ അവസ്ഥയിലെ ത്താൻ കാരണം.
ഇവിടെ നല്ല സ്ഥലസൗകര്യ ത്തിൽ ഒരു ബസ് കാത്തിരി പ്പുകേന്ദ്രം വേണമെന്ന ആവശ്യ ത്തിന് വർഷങ്ങളുടെ പഴക്കമു ണ്ട്. എല്ലാ ഇടങ്ങളിലും ഹൈടെ ക് ബസ് കാത്തിരിപ്പുകേന്ദ്രം പണിയുമ്പോഴും ഈ കേന്ദ്രം അവഗണനയുടെ നടുവിലാണ്. തിരക്കേറിയ ജംക്ഷനിലെ യാത ക്കാർക്ക് സുരക്ഷിതമായി നിൽ ക്കാൻ പോലും ഇവിടെ ഇടമില്ല. പാഞ്ഞു പോകുന്ന വാഹനങ്ങൾ തട്ടാതെ പലരും ഭാഗ്യംകൊണ്ടു
മാത്രമാണു രക്ഷപ്പെടുന്നത്. വിദ്യാർഥികളും ആശുപത്രിയി ലെത്തുന്ന രോഗികളുമടക്കം നൂറ് കണക്കിനു പേർ ആശ്രയിക്കുന്ന വർഷങ്ങൾ പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രമാണിത്. വർ ഷങ്ങൾക്ക് മുൻപ് സിഎച്ച്സിയു
ടെ പ്രധാന പ്രവേശന കവാട
ത്തിനരികിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് ചങ്ങാതി ക്കൂട്ടം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ മുഹമ്മ സിഎ ച്ച്സിയിലെ അന്തരിച്ച ജനകീയ ഡോക്ടർ മാത്യുവിന്റെ സ്മരണ യ്ക്കായി നിർമിച്ച് നാടിന് സമർ പ്പിച്ച ബസ് കാത്തിരിപ്പുകേന്ദ്രമാ
ണിത്.
ആസ്ബറ്റോസ് ഷീറ്റിട്ട മേൽ ക്കൂര തകർന്ന് മഴയത്ത് വെള്ളം ചോർന്നൊലിക്കുന്ന സ്ഥിതി. മേൽക്കൂര താങ്ങി നിർത്തുന്ന തു ണിന്റെ മരപ്പലക ദ്രവിച്ച് ഏത് നി മിഷവും നിലം പൊത്താം. മഴയ ത്ത് തിങ്ങി ഞെരുങ്ങി നിന്നാൽ മാത്രം പോരാ ചോർച്ചയെ നേരി ടാൻ കുട പിടിക്കുകയും വേണം. ഇരിക്കാൻ ഇഷ്ടികയിൽ നിർമി ച്ചിരുന്ന ഇരിപ്പിടവും തകർന്ന നി ലയിലാണ്. ശക്തമായ മഴയത്ത് റോഡിലൂടെ ഒലിച്ചു പോകുന്ന വെള്ളം ഇതിനകത്ത് കയറുന്ന സ്ഥിതിയുമുണ്ട്. നാട്ടുകാർ പലവട്ടം ഇതിന്റെ ദു രവസ്ഥ പഞ്ചായത്ത് അധികൃത രുടെ ശ്രദ്ധയിൽ പെടുത്തിയെങ്കി ലും നടപടിയില്ലെന്നാണ് വ്യാപക ആക്ഷേപം. നിത്യേന കെഎ സ്ആർടിസി അടക്കം ഒട്ടേറെ ബസുകൾ സർവീസ് നടത്തുന്ന റൂട്ടിലെ പ്രധാന ബസ് കാത്തിരി പ്പുനകേന്ദ്രമാണ് ഇത്.

മുഹമ്മ സിഎച്ച്സിക്ക് മുൻവശത്തെ ശോച്യാവസ്ഥയിലായ ബസ് കാത്തിരിപ്പുകേന്ദ്രം

Top