തളിരിട്ട് കാർഷികമേഖല

അനേകം ചെറുതും വലുതുമായ തോടുകളാലും നിരവധി നെൽപാടങ്ങളാ ലും അതിലുപരി കുളങ്ങളും ജലാശയങ്ങളും കൊണ്ട് സമ്പുഷ്ടമായ കരപ്പുറത്തെ ചൊരിമണൽ പ്രദേശമാണ് നമ്മുടെ ഭൂപ്രദേശം. കൃഷിയെ പ്രധാന ഉപജീവനമാർഗമാക്കിയ കുടുംബങ്ങളാണ് പഞ്ചാ യത്തിൽ ഭൂരിഭാഗവും. അതിനാൽ എല്ലാവർഷത്തേയും പദ്ധതിവിഹിതത്തിൽ പ്രഥമപ രിഗണനയാണ് കാർഷികമേഖ ലക്ക് ലഭിക്കുന്നത്. കൃഷി വകു പ്പിന്റേയും ഗ്രാമപഞ്ചായത്തി
ന്റേയും ഇതര വകുപ്പുകളുടേ യും പദ്ധതികൾ ഏകോപിപ്പിച്ച് നിരവധി സംയോജനമാതൃക കൾ വികസിപ്പിക്കുന്നതിന് പഞ്ചായത്തിന് സാധിച്ചു.
കേരഗ്രാമം പദ്ധതിയിലൂടെ 75 ലക്ഷം രൂപയും തെങ്ങ് കൃഷി കാര്യക്ഷമമാക്കുന്നതിനുള്ള ബൃഹത്തായ പ്രവർത്തനങ്ങൾ കായംകുളം കാർഷിക വിക സന കേന്ദ്രത്തിന്റെ സഹായ ത്താൽ നടപ്പിലാക്കാനായി. കൃഷിവകുപ്പിന്റെ വിവിധ പദ്ധതി കളും കരപ്പുറം വിഷൻ 2026’ന്റെ ഭാഗമായുള്ള പദ്ധതികളും തൊഴിലുറപ്പുമായി സംയോജിപ്പിച്ച് നടപ്പിലാക്കിവരുന്നു
“ഞങ്ങളും കൃഷിയിലേക്ക് കാമ്പയിനിലൂടെ 170 ജെഎൽജി യൂണിറ്റുകൾ വഴി വൻതോ തിൽ പച്ചക്കറികൾ ഉൽപാദിപ്പി ക്കാനായി. മുഹമ്മയുടെ നെല്ല റയായ പെരുന്തുരുത്ത് കരിപ്പാ ടം 2023ൽ 42 ഏക്കർ സ്ഥലത്ത് കൃഷിചെയ്ത് വിളവെടുത്തു. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെ ടുത്തി സ്വന്തമായി വെളിച്ചെണ്ണ ഫാക്ടറി തുടങ്ങി മുഹമ്മ ബ്രാ ൻഡ് വെളിച്ചെണ്ണ ഉൽപാദിപ്പി ച്ച് വിപണനം നടത്താനായി. വനിതാ കാർഷിക ഗ്രൂപ്പുകൾ ക്ക് സമഗ്ര മഞ്ഞൾ കൃഷി, ഇഞ്ചികൃഷി, ചെണ്ടുമല്ലി കൃഷി എന്നിവയ്ക്ക് സാമ്പത്തിക പി ന്തുണ നൽകി. കൃഷിഭവൻ മു ഖേന വാഴക്കൃഷി, കപ്പ, കിഴങ്ങ് കൃഷി, ശീതകാല പച്ചക്കറി ഷി എന്നിവയ്ക്ക് സാമ്പത്തിക പിന്തുണയും വിത്തും വളവും ലഭ്യമാക്കി. അടുക്കളത്തോട്ടം പദ്ധതിപ്രകാരം മുഴുവൻ വീടുക ളിലും പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഗ്രാമത്തിന്റെ കാ ർഷികസംസ്കാരത്തെ തുടർച്ച യായ പ്രവർത്തനങ്ങൾകൊണ്ട് ഊർജസ്വലമാക്കിയെടുക്കാൻ കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് കഴിഞ്ഞു.

Top