തെരുവ് നായകളിലെ ത്വക്ക് രോഗം: മരുന്ന് രണ്ടുദിവസത്തിനുളിൽ നൽകും

Monday 23 February, 2026
ആലപ്പുഴ നഗരത്തിലെ തെരുവുനായകൾക്കിടയിൽ രൂക്ഷമാകുന്ന ത്വക്ക് രോഗം നിയന്ത്രിക്കുന്നതിനായി രണ്ടുദിവസത്തിനുളിൽ മരുന്ന് നൽകിത്തുടങ്ങും. മൃഗസ്നേഹികളുടെ സഹായത്തോടെ ഭക്ഷണത്തിലൂടെലാണ് മരുന്ന് നായക്കൾക്ക് നൽകുന്നത്. രണ്ടുദിവസത്തിനുളിൽ മരുന്ന് നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ കൗൺസലർമാർ അറിയിച്ചു. 16ന് നടന്ന കൗൺസിൽ യോഗത്തിലാണ് അസുഖ ബാധിതരായ തെരുവുനായകൾക്ക് മരുന്നുനൽകാൻ തീരുമാനിച്ചത്. മരുന്ന് വാങ്ങാനായി മൃഗരസംരക്ഷണ വകുപ്പ് റിപ്പോർട്ട് നൽകണമെന്ന് നഗരസഭ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ വകുപ്പിന്റെ കൈയിൽ മരുന്നുണ്ടെന്ന് അറിയിച്ചതോടെ നടപടി വേഗത്തിലാക്കി. വിരശല്യമാണ് വളർത്തുനായകളിലെ ത്വക്ക് രോഗത്തിന് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞിരുന്നു. വെറ്ററിനറി സർജൻ കഴിഞ്ഞ ദിവസം ചാർജെടുത്തതിനാൽ ഉടൻ തന്നെ വാക്സിനേഷനും ആരംഭിക്കും.


രോഗം കൂടുതലുള്ല പ്രദേശങ്ങൾ:
കുതിരപ്പന്തി, വട്ടയാൽ, ബീച്ച്, വാടക്കൽ, പുലയൻവഴി, വലിയമരം എന്നിവിടങ്ങൾ
രോഗം പടരുന്നു


തെരുവുനായ്ക്കളിലെ ത്വക്ക്രോഗം വലിയ രീതിയിൽ മറ്റു നായ്ക്കളിലേക്കും പടരുന്നുണ്ട്. പല വീടുകളുടെയും മുറ്റത്താണ് ഈ നായ്ക്കൾ കിടക്കുന്നത്. രോമങ്ങൾ കൊഴിഞ്ഞ് അസഹനീയമായ ചൊറിച്ചിലോടെയാണ് ഇവ നടക്കുന്നത്. ഇത് മനുഷ്യരിലേക്ക് പകരുമോ എന്ന ചോദ്യത്തിന് ഇതുവരെ അധികൃതർ കൃത്യമായ മറുപടി നൽകിയിട്ടില്ല.
നായകൾക്കുള്ല മരുന്നുവിതരണം രണ്ടുദിവസത്തിനുളിൽ ആരംഭിക്കും. ഇതിന് മൃഗസ്നേഹികളുടെ സഹായം തേടിയിട്ടുണ്ട്. ഇതിനുശേഷം വാക്സിനേഷൻ ആരംഭിക്കും. 100 ശതമാനം വാക്സിനേഷനാണ് ലക്ഷ്യം.
മോളി ജേക്കബ്
നഗരസഭാദ്ധ്യക്ഷ
തെരുവ് നായകൾക്കുള്ല മരുന്ന് വിതരണം രണ്ടുദിവസത്തിനുളിൽ ആരംഭിക്കണം. ത്വക്ക് രോഗം വലിയ രീതിയിൽ പടർന്നുപിടിക്കുകയാണ്. അല്ലാത്തപക്ഷം വലിയ പ്രതിഷേധം സംഘടിപ്പിക്കും വി.ജി. വിഷ്ണു
പ്രതിപക്ഷ നേതാവ്ന ഗരസഭ

Top