നന്ത്യാർവട്ടമെന്ന അഞ്ചിതൾ ചന്തം!

മുഹമ്മ നന്ത്യാർവട്ട പൂചിരിച്ചു. നാട്ടുമാവിന്റെ ചോട്ടിൽ എന്ന് എഴുതിയത്ഹ രിപ്പാട്ടുകാരനായശ്രീകുമാരൻതമ്പിയാണ്. എം.കെ അർജുനൻ ഈണമിട്ട് പൂ ന്തേനരുവി എന്ന സിനിമയ്ക്ക് വേണ്ടി പി.ജയചന്ദ്രൻ പാടിയപ്പോൾ മലയാളികൾ ഒന്നടങ്കം അത് ഏറ്റുപാടി. അര നൂറ്റാണ്ട് കഴിഞ്ഞിട്ടും നന്ത്യാർവട്ടത്തി ന്റെ സുഗന്ധം മലയാളികളുടെ മനസിൽ നിന്നും മണ്ണിൽ നിന്നും ഇറങ്ങിപ്പോയില്ല എന്നതാണ് സത്യം. കേരളത്തി ന്റെതൊടിയിലാകെ അത്ഇപ്പോഴുംപൂ വിട്ട് നിൽപ്പുണ്ട്.
ഏത് കാലത്തും ഏത് മണ്ണിലും നിറയെ പൂവിടുന്ന ചെടിയാണ് നന്ത്യാർവ ട്ടം. കുഞ്ഞായിതുടങ്ങി പൂമരമാകുന്നസുന്ദരി. കേരളമാകെ ഏറ്റവും കൂടുതൽ കാ ണുന്ന പൂച്ചെടിയും ഒരുപക്ഷെ നന്ത്യാർ വട്ടമായിരിക്കും.എത്ര ഇറുത്തെടുത്താ ലും പിന്നെയും പൂക്കുലകളുമായി ചിരിച്ചുനിൽക്കുംഈ മനോഹരി. അതുകൊണ്ട്തന്നെ അമ്പലമുറ്റത്തും വീട്ടുമുറ്റത്തും വഴിയോരങ്ങളിലുമെല്ലാം നന്ത്യാർവട്ട ത്തെനട്ടുവളർത്താൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്.
പ്രത്യേക പരിചരണവും ആവശ്യമില്ല. നട്ട് ഒരു വർഷം കഴിയുമ്പോൾ തന്നെ പൂത്തുതുടങ്ങും. പിന്നീട് വർഷങ്ങളോ ളം പൂവ് തരും. കമ്പ് ഓടിച്ച് കുത്തിയാണ് തൈ പിടിപ്പിക്കുന്നത്. സൂര്യാസ്തമ യത്തിൽ നറുമണത്തോടെ വിടരുന്ന നന്ത്യാർവട്ടത്തിന് സന്ധ്യയുടെ സുഗ ന്ധവും മനോഹാരിതയുമാണ്.
പൂജയ്ക്കെടുന്ന പൂവ്
കേരളത്തിൽ സാധാരണയായി കണ്ടുവരുന്നത്അഞ്ച്ഇതളുകളുള്ളപൂ വോടുകൂടിയ നന്ത്യാർവട്ട മാണ്. തൂ വെള്ള നിറമാ ണ് പൂവിന്. നിർലോഭം ലഭിക്കുമെന്നതിനാൽ
ക്ഷേത്രത്തിലും പൂജാമുറികളിലുമെല്ലാം നന്ത്യാരവട്ടത്തിന് വലിയ സ്വീകരണമാണ്. അങ്ങനെ, ഭക്തരുടെ പൂക്കൂടയി ലും പൂജാവിഗ്രഹത്തിലെ പൂമാലയിലും നന്ത്യാർവട്ടം ശാന്തിയുടെയും സമാധാനത്തിന്റെയും വെൺ മ പരത്തുന്നു.
നന്ത്യാർവട്ടത്തിന് മണം മാത്രമല്ല, ഗുണവു മുണ്ട്. പല അസുഖങ്ങ ൾക്കുള്ള ഔഷധം കൂടി യാണിത്. ഇതിന്റെ കറ യും ഇലയും പൂവും വേരും ഔഷധമായി ഉപയോ ഗിക്കുന്നുണ്ട്. പൂവിൻ നീ ര് നേത്രരോഗത്തിനും, വേരുംപട്ടയും ത്വാ ഗം, ശരീര വേദന, പല്ല് വേദന എന്നിയ്ക്ക് ഔ ഷധമായി ഉപയോഗിച്ചുവരുന്നു.

Top