‘നിയുക്തി 2025’ എന്ന പേരിൽ തൊഴില്‍ മേള സംഘടിപ്പിക്കുന്നു

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍, പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘നിയുക്തി 2025’ എന്ന പേരിൽ തൊഴില്‍ മേള സംഘടിപ്പിക്കും.

ഒക്ടോബര്‍ നാലിന് പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ നടക്കുന്ന മേളയിൽ 20 ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കാണ് അവസരം . എസ്.എസ്.എല്‍.സി. , പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, പാരാ മെഡിക്കല്‍, ഐ.ടി.ഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. താൽപര്യമുള്ളവർ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും റെസ്യുമെയുടെ അഞ്ച് പകര്‍പ്പുമായി രാവിലെ ഒമ്പത് മണിക്ക് പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ എത്തണം. ഫോണ്‍: 0477-2230624, 8304057735.

Top