
പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ
മുഹമ്മ കഴിഞ്ഞ 2 മാസത്തിനിടെ ഒട്ടേറെ പേർക്ക് തെരു വുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. പഞ്ചായത്തിലെ ഭൂരി ഭാഗം വാർഡുകളിലും കൂട്ടമായി വിലസുന്ന നായ്ക്കളെ പേടിച്ച് പ്രദേശവാസികൾക്ക് പുറത്തിറ ങ്ങി നടക്കാനാകുന്നില്ല. മുഹമ്മ ഗവ.എൽ.പി.സ്കൂൾ, കാർമൽ ജം ക്ഷൻ കെ.പി.മെമ്മോറിയൽ യു. പി.സ്കൂൾ പരിസരം, ആര്യക്കര, സിഎംഎസ് ജംക്ഷൻ എന്നിവിട ങ്ങളിലെല്ലാം നായ ശല്യം രൂക്ഷമാ ണ്. കുട്ടികളെ തനിച്ചയയ്ക്കാൻ ആശങ്കയുള്ളതിനാൽ മാതാപിതാ ക്കളിൽ ചിലർ നേരിട്ടാണ് കുട്ടിക ളെ സ്കൂളുകളിൽ എത്തിക്കുന്ന ത്. ഓടുന്ന ബൈക്കുകൾക്ക് മു ന്നിലേക്ക് വട്ടം ചാടുന്നതും വാഹ നങ്ങൾക്കു പിറകെ ഓടി നാ യ്ക്കൾ അപകടമുണ്ടാക്കുന്നതും പതിവാണ്.ഇടവഴികളിലും റോഡു കളിലും കവലകളിലും വാഴുന്ന നായ്ക്കളെ നേരിടാൻ പ്രഭാതസ വാരി നടത്തുന്നവർ മിക്കവരും വടി കയ്യിൽ കരുതാറുണ്ട് .നില്ലെ ന്നാണ് നാട്ടുകാരുടെ പരാതി. റോ ഡരികിൽ മാലിന്യം തള്ളുന്നതും പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം കൂടാൻ കാരണമായതായി
നാട്ടുകാർ പറയുന്നു. എവിടെനി ന്നോ കൊണ്ടുവന്ന് ഇവിടെ ഉപേ ക്ഷിക്കുന്ന നായ്ക്കളാണ് പ്രദേശ ത്ത് ഭീതി പടർത്തി അലഞ്ഞ് തിരി യുന്നത് എന്നാണ് നാട്ടുകാർ പറ യുന്നത്. തെരുവ് നായ്ശല്യത്തി നിടെ രാത്രികാലങ്ങളിൽ മിക്കയിട ങ്ങളിലും തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ജനങ്ങൾക്ക് ഇരട്ടിദുരിതമാണ് സൃഷ്ടിക്കുന്ന ത്. തെരുവുനായ്ക്കളെ തുര ത്താൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.