പട്ടു ചീരയിൽ പത്തരമാറ്റ് വിളവ്

കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ ചെറുപറമ്പ് വീട്ടിൽ സാബുവും കുടുംബവും നട ത്തിയ പട്ടുചീരകൃഷിയുടെ വിള വെടുപ്പ് നിയുക്ത ജില്ലാ പഞ്ചായ ത്തംഗം എസ് രാധാകൃഷ്ണൻ ഉദ് ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ അഡ്വ.
എം സന്തോഷ് കുമാർ. പി മുരളി, കൃഷിഓഫീസർ റോസ്മി ജോർ ജ്, കർമസേന കൺവീനർ ജി ഉദ യപ്പൻ, കർഷക സംഘം ജില്ല കമ്മിറ്റിയംഗം എ വി സലിം കു മാർ, മുൻപഞ്ചായത്തംഗം മിനി പവിത്രൻ, വി പി സുനിൽ എന്നി വർ പങ്കെടുത്തു.
വീടിനോടു ചേർന്നുള്ള 25 സെന്റ് സ്ഥലത്താണ് ബിഎ സ്എൻ എൽ കരാർ ജീവനക്കാ രനായ സാബു കൃഷി നടത്തിയ ത്. സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. ചീര കൂടാതെ കുക്കുമ്പർ, പയർ, പടവലം എന്നിവയും കൃഷി ചെയ്യുന്നു. ഭാ ര്യ ബീന പൂർണ പിന്തുണയുമാ യി ഒപ്പമുണ്ട്.

Top