പുതുവർഷത്തെ വരവേറ്റ് ആലപ്പുഴ ബീച്ച് – കടപ്പുറത്തിളക്കി ആവേശത്തിര

ആലപ്പുഴ ബീച്ചിൽ നടന്ന പുതുവത്സര ആഘോഷത്തിൽ നിന്ന്. ബലൂണുകൾ പറത്തി പുതുവർഷത്തെ വരവേറ്റപ്പോൾ

ആലപ്പുഴ കടപ്പുറത്തെ പഞ്ചാര മണലിൽ അലയടിച്ച ആൾക്കടൽ കൈകളുയർത്തി ആർത്തുവിളി ച്ചു ഹാപ്പി ഹാപ്പി ന്യൂ ഇയർ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ആലപ്പുഴ ബീച്ചിൽ പുതുവർഷം ആഘോ ഷിക്കാനെത്തിയത് വൻജനക്കു ട്ടം. ഇന്നലെ ഉച്ചയ്ക്കു ശേഷം നഗരം പുതുവർഷത്തിന്റെ ചൂടുപി ടിക്കാൻ തുടങ്ങി. ബീച്ച് റോഡും റിക്രീയേഷൻ മൈതാനവും മുപ്പാ ലം റോഡുകളും എസ്പി ഓഫിസ് പരിസരവും പൊലീസ് ക്ലബ് റോ ഡും വാഹനങ്ങളാൽ നിറഞ്ഞു. ആളുകൾ ഏറെദൂരം നടന്നാണ് ബീച്ചിലെത്തിച്ചേർന്നത്. റെയിൽ സ്റ്റേഷനിലും തിരക്കിന് കുറവേവില്ല.
ജില്ലാ ഭരണകൂടവും, ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി), മുസരിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡും ചേർന്നു നടത്തിയ ബീ ച്ച് ഫെസ്റ്റിവൽ ആഹ്ലാദവും ആവേശവും നിറഞ്ഞു. ഡിടിപിസിയുടെ സ്റ്റേജിൽ ഓം കാര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തോത്സവ് ആയിരുന്നു ആദ്യത്തെ ഇനം. വർ ഷം വിടപറയുന്നതിന്റെ മുൻപേ പ്രശസ്ത നടി കൃഷ്ണ പ്രഭയു ടെ മ്യൂസിക്കൽ ലൈവ് ആരംഭി ച്ചു. ഫ്ലാഷ് ഇവന്റ്സിലെ കലാകാ രന്മാരും അണിചേർന്നതോടെ പാ ട്ടിന്റെയും നൃത്തത്തിന്റെയും ലോ കത്ത് ജനക്കൂട്ടം ഇളകിമറിഞ്ഞു. ആളുകൾക്കു മേലെ 2025 വിടപറ ഞ്ഞ് 2026 തെളിഞ്ഞപ്പോൾ ആകാശത്തോളം ഉയരെ പാട്ടൊ ഴുകി കടൽത്തിരകളെ ഇളക്കിമറി

നഗരസഭയെ അവഗണിച്ചെന്ന് പരാതി
എല്ലാ വർഷവും ബീച്ച് ഫെസ്റ്റിവൽ നടത്തുമ്പോൾ, മുഖ്യപങ്ക് വഹിക്കുന്ന നഗരസഭയെ ഇത്തവണ അവഗണിച്ചെന്നു പരാതി. കഴിഞ്ഞ 25ന് പുതിയ നഗരസഭാധ്യക്ഷനെയും ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കുമ്പോൾ ബീച്ച് ഫെസ്റ്റിവലിന്റെ ആലോചന അവ സാനഘട്ടത്തിലായിരുന്നു. പരിപാടിയുടെ നോട്ടിസ് തയാറായത് ഫെസ്റ്റിവൽ തുടങ്ങിയ 29നും. ഇതിനിടെ നഗരസഭയുടെ അധി കൃതരുമായി ആലോചിക്കാൻ സമയം ഉണ്ടായിരുന്നെങ്കിലും ചെയ്തില്ലെന്നാണ് പരാതി. 29ന് രാത്രി ഉദ്ഘാടനച്ചടങ്ങ് തുടങ്ങി യപ്പോൾ അതിൽ പങ്കെടുക്കാൻ സ്റ്റേജിൽ നിന്നു ഡിടിപിസി സെക്രട്ടറി ഫോണിൽ വിളിക്കുകയായിരുന്നു. ബോധപൂർവം അക റ്റി നിർത്തിയതാണെന്ന് ആരോപിച്ച് പ്രതിഷേധ സൂചകമായി പരിപാടിയിൽ പങ്കെടുത്തില്ലെന്ന് നഗരസഭാധ്യക്ഷ മോളി ജേക്ക ബ് പറഞ്ഞു.

Top