പ്രചാരണത്തിനിടെ രണ്ടു സ്ഥാനാർഥികളെ തെരുവുനായ കടിച്ചു

ആലപ്പുഴ/ചേർത്തല തിരഞെഞ്ഞെടുപ്പു പ്രചാരണത്തിനി ടെ രണ്ടു സ്ഥാനാർഥികൾക്ക് തെരുവുനായയുടെ കടിയേ റ്റു. ചേർത്തല നഗരസഭ 15- -ാം വാർഡ് യുഡിഎഫ് സ്ഥാ നാർഥി പയറ്റുകാട്ട് ഹരിത (30), ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് എൽഡിഎഫ് സ്ഥാനാർഥി സുധർമ (54) എന്നിവർക്കാ ണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ 10-ഓടെ വീടിനു സമീപത്തെ ഇടവഴിയിൽവെ ച്ചാണ് ഹരിതയെ കടിച്ചത്. പ്രവർത്തകരോടൊപ്പം ഒരു വീട്ടിൽ വോട്ടഭ്യർഥിച്ചശേഷം മടങ്ങുന്നതിനിടെ എതിരേ വന്ന മൂന്നു നായ്ക്കളിൽ ഒരെ ണ്ണം ഹരിതയുടെ ദേഹത്തേ ക്കു ചാടിവീഴുകയായിരുന്നു. ഉടൻതന്നെ ചേർത്തല താ ലൂക്ക് ആശുപത്രിയിലെത്തി ച്ച് പ്രാഥമികചികിത്സ നൽകി. തുടർന്ന്, ആലപ്പുഴ മെഡി ക്കൽ കോളേജിലെത്തിച്ചു. പ്രതിരോധ കുത്തിവെപ്പെ ടുത്തു.
മണ്ണഞ്ചേരി റോഡുമുക്ക് ഭാഗത്ത് ബുധനാഴ്ച രാവിലെ പത്തുപേരെ ഒരു തെരുവു നായ ഓടിച്ചിട്ടു കടിക്കുന്ന തിനിടെയാണ് സ്ഥാനാർഥി യായ സുധർമയ്ക്കും കടിയേ റ്റത്. രാവിലെ നാമനിർദേ ശപത്രിക സമർപ്പിക്കുന്നതി നു മുൻപ് ബന്ധുവീടുകളിൽ ആശീർവാദം തേടാൻ പോയ തായിരുന്നു.
വളവനാട് പ്രാഥമികാരോ ഗ്യകേന്ദ്രത്തിൽ പ്രാഥമികചി കിത്സ തേടിയശേഷം ജനറൽ ആശുപത്രിയിലെത്തി പ്രതി രോധ കുത്തിവെപ്പെടുത്തു.

Top