
പ്രായവും പ്രാരാബ്ധവും ചെല്ലപ്പനെ കരുത്തനാക്കി

കായലിൽ നിന്ന് കക്ക വാരുന്ന ചെല്ലപ്പൻ
മുഹമ്മ: ശാരീരിക അവശതയും പ്രായാധിക്യത്തിന്റെ വൈഷമ്യങ്ങളും അലട്ടുമ്പോഴും കക്ക വാര ലിലൂടെ ജീവിത മാർഗ്ഗം കണ്ട ത്തുകയാണ് എഴുപത്തിയാറുകാ രനായ ചെല്ലപ്പൻ.എത്ര ക്ഷീണമു ണ്ടെങ്കിലും വെളുപ്പിന് ആര്യക്കര ക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാ നം കേട്ട് തുടങ്ങുമ്പോൾ തന്നെ എ ഴുന്നേൽക്കും. കട്ടൻചായയും കുടി ച്ച് അൽപനേരം വിശ്രമിച്ചശേഷം ഏഴോടെ കക്കവാരാൻ കടവിലേ ക്ക് പോകും.
വള്ളം തുഴഞ്ഞ് രണ്ടു കിലോമീ റ്റർ ചുറ്റളവിൽകായലിന്റെ ആഴങ്ങ ളിൽ മുങ്ങി കൈകൊണ്ട് കക്കവാ രി അരയിൽ കെട്ടിയ കൂടിൽ ശേഖ രിക്കും. അിറയുമ്പോൾ വള്ള ത്തിലേക്ക് മാറ്റും. ഉച്ച വരെയെങ്കി ലും ഇത് തുടർന്നലേ അഞ്ച്കിലോ ഇറച്ചിക്കുള്ള കക്ക ശേഖരിക്കാ നാകൂ. ഉച്ചഭക്ഷണം കഴിച്ച് കുന്നേരം വരെ പണിപ്പെട്ടാലേ ക ക്ക പുഴുങ്ങി ഇറച്ചി വേർതിരിച്ചെടു ക്കാൻ കഴിയൂ. ഇത്രയുംനേരം കഷ്ട പ്പെട്ടാൽ അഞ്ഞൂറോ,അറുന്നൂറോ രൂപലഭിക്കും.ഇതിനൊക്കെ ഭാര്യ വൈചിത്രയുടെ സഹായമുണ്ടാകും. തുടർന്ന്ഭാര്യകക്കഇറച്ചിമുഹമ്മ ചന്ത യിൽ കൊണ്ടുപോയി വിൽക്കും.
നാലിൽ തോറ്റു, കായൽ പോറ്റി
മുഹമ്മപഞ്ചായത്ത്ഏഴാം വാർഡ് കടകംശ്ശേരി ചെല്ലപ്പൻ മുഹമ്മ ആസാദ് സ്കൂളിൽ നാലാം ക്ലാസിൽ തോറ്റതോടെയാണ് കക്കവാരാൻ കായലിലേക്ക് ഇറങ്ങിയത്.ഈവയസിലും അത് തുടരുന്നു. 15വർഷങ്ങൾക്ക് മുമ്പ് നടുവേദനയെ തുടർന്ന് ഒരു മേജർ ഓപ്പറേഷന് ചെല്ലപ്പന് വിധേയമാകേണ്ടി വന്നു. മൂന്ന് മാസത്തിന് ശേഷം വയറുവേദനയെ തുടർന്ന് വീണ്ടും ഓപ്പറേഷ ൻ. മകളെ വിവാഹം ചെയ്ത് അ എന്നാൽ,ചെല്ലപ്പന്തുണ യാകേണ്ട മകൻ കൃഷ്ണകുമാറിന് (46) ജന്മനാ കാഴ്ചശക്തയില്ല. കൂ ടാതെശാരീരികവെല്ലുവിളികളും നേരിടുന്ന ആളുമാണ്. അപ്പോൾ പിന്നെ എഴുപത്തിയാറുകാരനാ യ ചെല്ലപ്പന് കായലിന്റെ വിരി മാറിലേയ്ക്ക്മുങ്ങാംകുഴിയിടുകയേ നിവൃത്തിയുള്ളൂ.