ബഹുമതിമികവിൽ മുഹമ്മ സ്ക്വാഡ്

കേരളാ പൊലീസ് മേധാവിയുടെ 2024ലെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി തിളക്കത്തിൽ മുഹമ്മ സ്വദേശികൾ. ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മറ്റത്തിൽ വെളി കെ എസ് ഷൈജു, ആല പ്പുഴ ഡിഎച്ച്ക്യുവിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി എസ് വിപിൻ എന്നിവരാണ് ഈ ബഹുമതിക്ക് അർഹരായത്.
മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ കലവൂരിൽ 73 കാരി സുഭദ്രയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതികളെ ഏതാനും ദി വസങ്ങൾക്കുള്ളിൽ തന്നെ പിടി കൂടിയതിനാണ് ഷൈജുവിന് അംഗീകാരം ലഭിച്ചത്. അന്ന് മണ്ണഞ്ചേ രി സ്റ്റേഷനിലായിരുന്നു ജോലി. ഷൈജുവിനെ കൂടാതെ അന്ന ത്തെ എസ്ഐ കെ ആർ ബിജു, സിവിൽ പൊലീസ് ഓഫീസർ കെ എസ് ശ്യാം എന്നിവർക്കും ബഹു
മതി ലഭിച്ചു.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിലെ പ്രതികൾ പിടിയിലാ കുന്നത് ഉഡുപ്പിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ മണിപ്പാ ലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെടാനുള്ള യാത്രാമധ്യേയാ ണ് . നാടിന്റെ ഉറക്കം കെടുത്തിയ കുറുവ മോഷണ സംഘത്തെ പി ടികൂടിയ സംഘത്തിലും ഷൈജു ഉണ്ടായിരുന്നു. ഭാര്യ: രമ്യ. മക്കൾ: അദ്വൈത് (വിദ്യാർഥി, മുഹമ്മ എബിവി എച്ച്എസ്എസ്) അഥർവ് (വിദ്യാർഥി, ആസാദ് എപിഎ ).

വിശിഷ്ട സേവനത്തിനുള്ള കമണ്ടേഷൻ ഡിസ്ക് ബഹുമതി യാണ് വി എസ് വിപിന് ലഭിച്ചത്.
2021 ലും ഈ ബഹുമതി വിപിന് ലഭിച്ചിരുന്നു.
15 വർഷം പൊലീസ് സേന യിൽ തണ്ടർ ബോൾട്ട് കമാന്റോ വിഭാഗത്തിൽ ജോലി നോക്കി. മാവോയിസ്റ്റുകളെ നേരിടാനുള്ള സംഘത്തിൽ അംഗമായിരുന്നു. ചൂരൽമല ദുരന്തം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിയ തണ്ടർബോൾട്ട് സംഘ ത്തിലും ഇദ്ദേഹം ഉണ്ടായിരുന്നു. ചലഞ്ച് ക്ലബ്ബിന്റെ കനിവ് വി ഭാഗം കൺവീനറായി പ്രവർത്തി ക്കുന്നു. ഭാര്യ: രാസ്മി രാജ് (നഴ്സ്, മുഹമ്മ സിഎച്ച്സി). മക്കൾ: അൻസിക (വിദ്യാർഥിനി, മുഹമ്മ സിഎംഎസ്, എൽപിഎസ്), അനൈക്

Top