ബോയകൾ കുറവ്: സ്രാങ്കുമാർ ദുരിതത്തിൽ
മുഹമ്മ വേമ്പനാട്ടുകായലിൽ ദിശ അറിയാനുള്ള ഏക മാർഗ മായ ബോയകൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ സർവീസ് ബോ ട്ടുകളുടെയും ഹൗസ്ബോട്ടുകളു ടെയും സാങ്കുമാർ ദുരിതത്തിലാ യിട്ട് നാളുകൾ ഏറെയായി. 3 വർ ഷം മുൻപ് കായലിൽ സ്ഥാപിച്ച ബോയകൾ കാലപ്പഴക്കം മൂലം നശിക്കുകയും ഒഴുകിപ്പോകുക യും ചെയ്തു.
ബോയകളുടെ അഭാവം മൂലം രാ ത്രികാലങ്ങളിലും പ്രതികൂല കാ ലാവസ്ഥയിലും ജലയാനങ്ങൾ ദിശ തെറ്റുന്നതും അപകടത്തിൽ പ്പെടുന്നതും ആവർത്തിക്കുമ്പോ ഴും പരിഹാര നടപടി ഇഴയുകയാ ണെന്നാണ് ആക്ഷേപം.
കായലിൽ ബോട്ടുചാനൽ രേഖപ്പെടുത്താൻ ഉപയോഗിക്കു ന്ന വസ്തുവാണ് ബോയ. 7.5 കി ലോമീറ്റർ ദൂരമുള്ള മുഹമ്മ-കുമര കം ചാനലിൽ ആകെയുള്ളത് 2 എണ്ണം മാത്രം. തവണക്കടവ് –
വൈക്കം ജലപാതയിലും സമാന
സ്ഥിതിയാണ്. ഇതിനാൽ മോശം കാലാവസ്ഥയിലും രാത്രിയിലും സാങ്കുമാർ അനുഭവിക്കുന്ന ബു ദ്ധിമുട്ട് വളരെയേറെയാണ്. സർ വീസ് ബോട്ടുകൾക്ക് പുറമേ പല സ്ഥലങ്ങളിൽ നിന്നുള്ള ടൂറി സ്റ്റുകളുമായി ഒട്ടേറെ ഹൗസ് ബോട്ടുകളും മറ്റ് ജലയാനങ്ങളും കായലിൽ സഞ്ചരിക്കുന്നുണ്ട്. അര കിലോമീറ്റർ ദൂരത്തിൽ എങ്കിലും ബോയകൾ കാണാൻ കഴിഞ്ഞാൽ ദിശ തെറ്റുന്ന സംഭ വങ്ങൾ ഒഴിവാക്കാനാകും. കായ ലിൽ ബോയകൾ പുനഃസ്ഥാപി ക്കേണ്ടത് തുറമുഖ വകുപ്പാണ്. വകുപ്പിൽ നിരന്തരം പരാതി നൽ കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് ജലഗ താഗത വകുപ്പ് സാങ്കുമാർ പറ യുന്നത്.
ഇതിനെതിരെ തുറമുഖ വകുപ്പ് ഓഫിസിനു മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനു ള്ള തയാറെടുപ്പിലാണ് സ്രാങ്ക് അസോസിയേഷൻ .
വേമ്പനാട്ടുകായലിലെ ജലപാതയിലെ ഉപയോഗശൂന്യമായ ബോയ കൾ മുഹമ്മ ബോട്ടു സ്റ്റേഷന് അരികിൽ കെട്ടിയിട്ടിരിക്കുന്നു

