മകളുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കാഴ്ചയില്ലാത്ത ദമ്പതികളുടെ സമരം

JANUARY 02, 2026
ആലപ്പുഴ കാഴ്ചയില്ലാത്ത ദമ്പതികൾ ചുട്ടുപൊള്ളുന്ന വെയിലിൽ കലക്ടറേറ്റിനു മുന്നിലെ റോഡരികിൽ നിലത്ത് പായ വിരിച്ച് പകൽ മുഴുവൻ സത്യഗ്രഹം നടത്തി. മകൾ രേഷ്മ രാജിന്റെ ദുരൂഹ മരണത്തിൽ ഉത്തരവാദികൾക്കെതിരെ ശിക്ഷാനടപടി
സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കലവൂർ സ്വദേശികളായ ബി.ബി.ജയരാജ്-ഷീല ദമ്പതികൾ പ്രതിഷേധിച്ചത്. രാവിലെ 9.30ന് തുടങ്ങിയ സമരം വൈകിട്ട് അഞ്ച് വരെ നീണ്ടു. കഴിഞ്ഞ ഒക്ടോബർ 17നാണ് പെൺകുട്ടിയെ ഭർത്താവിന്റെ കറുകയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നൽകിയിരുന്നു. എന്നാൽ 100 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുകയോ കേസ് കോടതിയിൽ എത്തിക്കുകയോ പൊലീസ് ചെയ്തിട്ടില്ലെന്നാണ് ഇവരുടെ ആരോപണം. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ജയരാജ് അറിയിച്ചു.
ഭർതൃഗൃഹത്തിൽ മരിച്ച മകളുടെ കേസ് അന്വേഷണത്തിൽ പൊലീസിന്റെ നീതി നിഷേധത്തിനെതിരെ, രേഷ്മ രാജിന്റെ അന്ധരായ മാതാപിതാക്കളായ ഷീലയും ജയരാജും ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ നിരാഹാര സത്യാഗ്രഹമിരിക്കുന്നു. ചിത്രം:

Top