മണലൂറ്റ് ഉടൻ നിർത്തി വയ്ക്കണമെന്നു കക്കാ തൊഴിലാളി യൂണിയൻ
മുഹമ്മ: വേമ്പനാട്ടുകായ ലിൽ തണ്ണീർമുക്കം കണ്ണങ്കര ഭാഗത്ത് ദേശീയപാത നിർമാ ണത്തിന്റെ മറവിൽ നടത്തുന്ന മണലൂറ്റ് ഉടൻ നിർത്തി വയ്ക്കണമെന്നു കക്കാ തൊ ഴിലാളി യൂണിയൻ (എഐടി യുസി) ജില്ലാ പ്രസിഡന്റ് കെ. ബി. ബിമൽ റോയ്, ജനറൽ സെക്രട്ടറി വി.പി.ചിദംബരൻ എന്നിവർ ആവശ്യപ്പെട്ടു. കായലിന്റെ സ്വാഭാവിക ഘടനയെ തകർക്കുന്ന മണ ലൂറ്റ് പ്രദേശത്തെ കക്കാ തൊഴിലാളികളുടെ ഉപജീവന ത്തെ പ്രതികൂലമായി ബാധിക്കും. ഇതിനെതിരെ അധിക തർക്ക് നിവേദനം നൽകിയിട്ടും അത് അവഗണിച്ച് മണലു റ്റു തുടരാനാണ് ശ്രമമെങ്കിൽ കക്കാ തൊഴിലാളികളും പ്രദേശവാസികളും ചേർന്നു തടയുമെന്നും അവർ അറിയിച്ചു

