
മുഹമ്മയിൽ കാക്കകൾ ചത്തുവീഴുന്നു
മുഹമ്മ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പാതിരാമണൽ ദ്വീപിന് എതിർവശത്തുള്ള കാ യിപ്പുറം ജെട്ടിയിലും പരിസര ത്തും തിങ്കളാഴ്ച പുലർച്ചെ മു തൽ കാക്കകൾ ചത്തുവീഴുന്നു. ഒരുകിലോമീറ്റർ പരിധിയിലാ യി പതിനഞ്ചോളം കാക്കകളാ ണ് ചത്തുവീണത്. മരക്കൊമ്പു കളിൽ തൂങ്ങി ഇരുന്ന കാക്കക ളാണു വീണതെന്ന് നാട്ടുകാർ പറഞ്ഞു.
മെഡിക്കൽ ഓഫീസർ ഡോ. ജയന്തിയുടെ നേതൃത്വത്തിൽ മു ഹമ്മ കമ്യൂണിറ്റി സെന്ററിലെ ആരോഗ്യപ്രവർത്തകർ സ്ഥല ത്തെത്തി പരിശോധന നടത്തി. മെഡിക്കൽ ഓഫീസർ വിവരം നൽകിയതിനെത്തുടർന്ന്, ആല പ്പുഴയിൽനിന്ന് വെറ്ററിനറി ഉദ്യോ ഗസ്ഥരെത്തി പരിശോധനയ്ക്കാ യി സാംപിൾ ശേഖരിച്ചു. തു ടർന്ന്, കാക്കകളെ കുമ്മായമി ട്ടു കുഴിച്ചുമൂടി. ചെറിയ പ്രദേ ശത്തു മാത്രമാണു കാക്കകൾ ചത്തുവീണതെന്നും നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമി ല്ലെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.
ഞായറാഴ്ച കായിപ്പുറം ജെട്ടി യിൽ തെരണ്ടി ചത്തുപൊങ്ങി യിരുന്നു. അതു ഭക്ഷിച്ച് കാക്ക കളാകാം ചത്തുവീണതെന്നും നാട്ടുകാർ സംശയിക്കുന്നു. കഴി ഞ്ഞവർ ഷവും സമാനമായി കാക്കകൾ ചത്തുവീണിരുന്നു. എന്നാൽ, പക്ഷിപ്പനിയല്ലെന്നായി രുന്നു പരിശോധനാഫലം.